പിരമിഡ് അഗ്രോ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ രജിസ്ട്രേഡ് ഓഫിസ് പാലക്കാട് മണ്ണാര്‍ക്കാട്ട് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. അഞ്ചുവർഷമായി പാലക്കാട് മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് പതിനഞ്ച് ശാഖകളുമായി പ്രവർത്തിക്കുന്ന യുജിഎസ് ഗ്രൂപ്പിന്‍റെ പുതിയ സംരംഭത്തിന് കേരളം, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രവർത്തന അനുമതിയുണ്ട്. കാർഷിക മേഖലയുടെ അഭിവൃദ്ധിക്ക് കൂടുതൽ സാധ്യതകൾ സമ്മാനിക്കുന്നതാണ് മറ്റു സംസ്ഥാനങ്ങളിൽകൂടി പ്രവർത്തന അനുമതിയുള്ള മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റിയെന്ന് ചെയർമാൻ അജിത്ത് പാലാട്ട് പറഞ്ഞു. എൻ.ഷംസുദ്ദീൻ എംഎൽഎ, മുനിസിപ്പൽ ചെയർമാൻ സി.മുഹമ്മദ്ബഷീർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.പ്രീത തുടങ്ങിയവര്‍ പങ്കെടുത്തു.