TOPICS COVERED

കൊഴിഞ്ഞാമ്പാറയിലെ വിഭാഗീയതയ്ക്ക് പിന്നാലെ പാലക്കാട് സി.പി.എമ്മിൽ വീണ്ടും കൊഴിഞ്ഞുപോക്ക്. മഞ്ഞളൂർ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ പാര്‍ട്ടി വിട്ട പ്രവര്‍ത്തകരെ നാളെ ഡിസിസി നേതൃത്വം സ്വീകരിക്കും. മഞ്ഞളൂരിലെ നേതാക്കള്‍ക്കൊപ്പം കോണ്‍ഗ്രസില്‍ ചേരാന്‍ നിശ്ചയിച്ചിരുന്ന പടിഞ്ഞാറെ വെട്ടുകാട് ബ്രാഞ്ച് അംഗം എം.ലെനിൻ ഇന്ന്  രാവിലെ ബി.ജെ.പിയില്‍ അംഗത്വമെടുത്തു. 

മഞ്ഞളൂര്‍ മേഖലയില്‍ പ്രാദേശിക തര്‍ക്കമെന്ന് സിപിഎം നേതൃത്വം ആവര്‍ത്തിക്കുന്നതിനിടയിലാണ് നേതാക്കളുടെ പാര്‍ട്ടി മാറ്റം. പാർട്ടി വിടുമെന്നായപ്പോൾ വ്യക്തിഹത്യ നടത്തി തകർക്കാനാണ് ശ്രമമെന്ന് മഞ്ഞളൂർ മുൻ ലോക്കൽ സെക്രട്ടറി എം. വിജയൻ മനോരമ ന്യൂസിനോട്

സി.പി.എം വിട്ട മഞ്ഞളൂരിലെ നേതാക്കളെ നാളെ തില്ലങ്കാട് നടക്കുന്ന പൊതുയോഗത്തിൽ ഡി.സി.സി നേതൃത്വം സ്വീകരിക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയും, സന്ദീപ് വാരിയരും പങ്കെടുക്കും. മഞ്ഞളൂരിലെ നേതാക്കള്‍ക്കൊപ്പം കോണ്‍ഗ്രസില്‍ ചേരാൻ തീരുമാനിച്ചിരുന്ന പടിഞ്ഞാറെ വെട്ടുകാട് ബ്രാഞ്ച് അംഗം എം.ലെനിൻ ഇന്ന് രാവിലെ ബി.ജെ.പിയിൽ അംഗത്വമെടുത്തു. 

പാര്‍ട്ടി വിട്ടവര്‍ ഏറെ നാളായി സിപിഎമ്മുമായി സഹകരിക്കാത്തവരാണെന്നും ചിലര്‍ സാമ്പത്തിക  തിരിമറിയില്‍ ഉള്‍പ്പെടെ പങ്കാളികളെന്നുമാണ് സിപിഎം നേതൃത്വത്തിന്‍റെ വിശദീകരണം. കൊഴിഞ്ഞാമ്പാറയില്‍ പാര്‍ട്ടിയെ ധിക്കരിച്ച് സമാന്തര കണ്‍വന്‍ഷന്‍ ഉള്‍പ്പെടെ ചേര്‍ന്ന നേതാക്കള്‍ക്കെതിരെ ഉടന്‍ നടപടിയെന്ന നേതൃത്വത്തിന്‍റെ വിശദീകരണത്തിനിടെയാണ് സ്വാധീനമേഖലയായ മഞ്ഞളൂരിലെ പ്രതിസന്ധി. 

ENGLISH SUMMARY:

After sectarianism in Kozhinjampara, another dropout in Palakkad CPM