തൃശൂര്‍ കുട്ടനെല്ലൂരില്‍ ഹൈലൈറ്റ് മാള്‍ തുറന്നു. ലുലു ഗ്രൂപ്പിന്‍റെ സൂപ്പര്‍മാര്‍ക്കറ്റും ഇതേമാളില്‍ പ്രവര്‍ത്തനം തുടങ്ങി. അരലക്ഷത്തിലേറെ ചതുരശ്രയടിയിലാണ് ലുലു ഡെയ്ലി എന്ന പേരില്‍ പുതിയ സൂപ്പര്‍മാര്‍ക്കറ്റ്. ലുലു ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടര്‍ എം.എ.അഷ്റഫലി ഉദ്ഘാടനം നിര്‍വഹിച്ചു. തൃശൂരില്‍ ലുലു മാളിന്‍റെ നിര്‍മാണം ഉടന്‍ തുടങ്ങുമെന്ന് എം.എ.അഷ്റഫലി പറഞ്ഞു. നിലവില്‍, തൃശൂര്‍ പുഴയ്ക്കലിലെ ലുലു രാജ്യാന്തര കണ്‍വന്‍ഷനോട് ചേര്‍ന്നാണ് പുതിയ മാള്‍ നിര്‍മിക്കാന്‍ പോകുന്നത്. രണ്ടു വര്‍ഷം കൊണ്ടു നിര്‍മാണം പൂര്‍ത്തിയാക്കും.