sib

TOPICS COVERED

സൗത്ത് ഇന്ത്യൻ ബാങ്കും കലാമണ്ഡലവുമായി ചേർന്ന് പുതുവൽസരാഘോഷം സംഘടിപ്പിക്കുന്നു. കഥകളിലൂടെ കലാമണ്ഡലം; ഡിമിസ്റ്റിഫയിംഗ് ട്രെഡിഷൻസ് എന്ന പേരിലാണ് പരിപാടി ഒരുങ്ങുന്നത്.  31 ന് ഉച്ചകഴിഞ്ഞ് രണ്ട് മുതൽ പുലർച്ചെ ഒന്ന് വരെ ഭാരതപ്പുഴയോട് ചേർന്നുള്ള നിള ക്യാംപസിലാണ് സാംസ്‌കാരിക സന്ധ്യ സംഘടിപ്പിക്കുന്നത്.  കഥകളി, മോഹിനിയാട്ടം,  കഥകളി മോജോ തുടങ്ങിയ അവതരണങ്ങൾക്ക് പുറമെ കഥകളിയുടെ ആഹാര്യ സൗന്ദര്യ രീതികളെ അധിഷ്‌ഠിതമാക്കി പ്രത്യേകം രൂപകൽപന ചെയ്ത ഭക്ഷണം, ഫാഷൻ, കരകൗശല ഉൽപന്നങ്ങൾ എന്നിവയുടെ തൽസമയനിർമാണവും പ്രദർശനവും നടക്കും. കലാമണ്ഡലം റജിസ്ട്രാർ ഡോ. പി.രാജേഷ് കുമാർ , സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ ജനറൽ മാനേജരും ചീഫ് ഇൻഫർമേഷൻ ഓഫീസറുമായ എ.സോണി ,സൗത്ത് ഇന്ത്യൻ ബാങ്ക് എസ്‌.ജി.എം എസ് എസ്.ബിജി, മാർക്കറ്റിംഗ് ഹെഡ് കെ.പി. രമേഷ് , കഥകളിലൂടെ കലാമണ്ഡലം ക്യൂറേറ്റർ ലക്ഷ്മി മേനോൻ എന്നിവർ കൊച്ചിയിലെ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 
ENGLISH SUMMARY:

New Year's Eve Celebration in association with South Indian Bank and Kalamandalam