മലമ്പുഴ ഫാന്‍റസി പാര്‍ക്കില്‍ മൂന്ന് പുതിയ ത്രില്ലര്‍ റൈഡുകള്‍ കൂടി പ്രവര്‍ത്തനസജ്ജമായി. ഫ്രീ ഫാള്‍, ഫ്ളൈയിംഗ് ചെയര്‍, അക്വലൂപ് തുടങ്ങിയവയാണ് പുതിയ റൈഡുകള്‍. സാഹസികതയെ ഇഷ്ട്ടപ്പെടുന്നവര്‍ക്കായി വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത റൈഡില്‍ സന്ദര്‍ശകര്‍ക്ക് സുരക്ഷിതമായ അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്ക് 600 രൂപയും, മുതിര്‍ന്നവര്‍ക്ക് 750 രൂപയും അറുപത് വയസിന് മുകളിലുള്ളവര്‍ക്ക് 550 രൂപയുമാണ് ടിക്കറ്റ് നിരക്കുകള്‍. കൂടാതെ ഫാമിലി പാക്കേജുകളും പ്രത്യേക പാക്കേജുകളും ലഭ്യമാണ്.
www.fantacypark.in എന്ന വെബ്സൈറ്റിലൂടെയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകും. രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം ആറുമണിവരെയാണ് പ്രവര്‍ത്തനസമയം.