malampuzha-water

TOPICS COVERED

മലമ്പുഴ ഡാമിലെ അധികജലത്തെക്കരുതി വ്യവസായ സ്വപ്നങ്ങള്‍ നെയ്യുന്നവരറിയുക. ജലനിരപ്പ് താഴ്ന്നതിനെത്തുടര്‍ന്ന് തീരത്തുള്ളവര്‍ക്ക് കുടിവെള്ള പ്രതിസന്ധി തുടങ്ങിയിട്ടുണ്ട്. വേനല്‍ കനത്തതോടെ മിണ്ടാപ്രാണികള്‍ ചെളികലര്‍ന്ന വെള്ളം കുടിച്ചാണ് ദാഹമകറ്റുന്നത്.

വെള്ളത്തിന്‍റെ ഘന അടി കണക്കോ, എലപ്പുള്ളിയിലേക്ക് കൊണ്ടുപോകാനുറപ്പിച്ച ദാഹജലത്തിന്‍റെ അളവോ അല്ല ഈ അമ്മ തെരയുന്നത്. ഇരുപത് ദിവസം മുന്‍പ് വരെ മലമ്പുഴയുടെ ഇരുകരകളും പുൽകിയിരുന്ന വെള്ളം എങ്ങനെ കുറഞ്ഞുവെന്ന സംശയമാണ്. കര്‍ഷകര്‍ക്ക് കൊടുത്താലും കാര്യമായി ബാക്കിയുണ്ടാവുമായിരുന്നിടിത്ത് നീര്‍ച്ചാല്‍ രൂപപ്പെട്ടത് വേനല്‍ കനക്കുന്നതിന്‍റെ സൂചനയെന്ന് തങ്കമണി. ചൂടുറുച്ചതോടെ കുടിവെള്ള ഉറവ തേടി ഏറെ കാതം സഞ്ചരിക്കേണ്ടി വരുമെന്ന സങ്കടത്തിലാണ് നിരവധി കുടുംബങ്ങള്‍. 

ഈ പാവങ്ങള്‍ക്ക് കടന്ന് കൂടേണ്ടതുണ്ട്. ഡാമിലെ വെള്ളം പലയിടത്തും നീര്‍ച്ചാലായി. താഴ്ന്ന ഭാഗത്തെ ഉറവയിൽ ചെളി കലർന്നിട്ടുണ്ടെങ്കിലും മിണ്ടാപ്രാണികൾക്ക് ഇത് അമ്യതാണ്. ഇളം പുല്ലും ദാഹജലവും തേടിയിറങ്ങിയവര്‍ ഉച്ചകഴിയും മുന്‍പ് നിരനിരയായി തണല് കേടാൻ വെമ്പുകയാണെങ്കിൽ ചൂട് മാപിനി കള്ളിയിലൊതുങ്ങില്ല. മനുഷ്യർ മാത്രമല്ല മിണ്ടാപ്രാണികളും ദാഹജലത്തിനായി പരക്കം പാഞ്ഞ് തുടങ്ങി. സൂര്യന്‍റെ തീവ്രത ഒട്ടും ദാക്ഷണ്യമില്ലാതെ അനുഭവപ്പെടുന്ന മാര്‍ച്ചും ഏപ്രിലും കടക്കാനുള്ളതും ഭീതിയോടെ മുന്നിലുണ്ട്. രാത്രിയില്‍ ആനയുടെ ചിന്നം വിളിയും പുലിയുടെ മുരള്‍ച്ചയുമെല്ലാം വീണ്ടും കേട്ട് തുടങ്ങിയെന്ന് ഡാമിന്‍റെ തീരത്തുള്ളവര്‍ പറയുമ്പോള്‍ അറിയുക. കാട്ടിലില്ലാത്ത ദാഹജലം ഇവരും തേടുന്നത് മലമ്പുഴയിലെ അരികുചേര്‍ന്ന് തണല് തേടിക്കൊണ്ടാണ്.

ENGLISH SUMMARY:

Due to the low water level in Malampuzha Dam, drinking water crisis has started for the people on the coast. With the heat of summer, mute insects quench their thirst by drinking muddy water.