malampuzha-tourisam

TOPICS COVERED

New projects in Malampuzha; A complete transformation is likely.

മലമ്പുഴ വരെ പോകാം. മനസ് നിറഞ്ഞ് മടങ്ങാം. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ കുഞ്ഞുങ്ങളോട് ഉള്‍പ്പെടെ രക്ഷിതാക്കള്‍ പറയുന്ന പതിവ് കാര്യം. മലമ്പുഴയിലെത്തുമ്പോഴാണ് അറിയുന്നത്. പഴയ പ്രതാപം എവിടെയോ നഷ്ടപ്പെട്ടു. നിരവധിപേര്‍ക്ക് കുടിവെള്ള ഉറവിടമായി തുടരുന്ന ഡാമിന്‍റെ പ്രൗഡിയില്‍ മാത്രം യാതൊരു മാറ്റവുമില്ല. ഉദ്യാനത്തിന് മുകളിലൂടെ സഞ്ചരിച്ച് കാഴ്ച ആസ്വദിക്കാനുള്ള റോപ് വേയും സ്വകാര്യ കമ്പനിയുടെ മേല്‍നോട്ടത്തില്‍ മികവോടെ തുടരുന്നു. അതിനപ്പുറം അത്യപൂര്‍വ സസ്യങ്ങളും പൂക്കളും വിരിഞ്ഞിരുന്ന പാര്‍ക്കില്‍ കൂടുതല്‍ കാഴ്ചഭംഗിയില്ലാത്ത സ്ഥിതി. ഇതിന് മാറ്റം വരണമെന്ന് സഞ്ചാരികള്‍ ആഗ്രഹിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലമ്പുഴയിലെത്തി വീണ്ടും കാണാനുള്ള കൗതുകവുമായി എത്തുന്നവരില്‍ പലരും രൂപമാറ്റം വരുന്നതിന്‍റെ പ്രതീക്ഷയിലാണ്.

തീം പാര്‍ക്കുകള്‍, വാട്ടര്‍ ഫൗണ്ടനുകള്‍, സാംസ്ക്കാരിക കേന്ദ്രങ്ങള്‍, ലാന്‍ഡ് സ്കേപ്പിങ്, മെച്ചപ്പെട്ട മാലിന്യ സംസ്ക്കരണ സംവിധാനങ്ങള്‍, ശുചിമുറി ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിടുന്നത്. അങ്ങനെയെങ്കില്‍ തമിഴ്നാട്ടില്‍ നിന്നുള്‍പ്പെടെ മലമ്പുഴയിലെത്തി കാഴ്ച കണ്ട് മടങ്ങുന്നവര്‍ വീണ്ടും വരും. നിരവധിപേരെ മലമ്പുഴയിലേക്ക് കൂടെ കൊണ്ടുവരും.

New projects in Malampuzha; A complete transformation is likely.: