ചെമ്മണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ ജ്വല്ലേഴ്സിന്‍റെ കോയമ്പത്തൂരിലെ നവീകരിച്ച ഷോറൂം സിനിമാതാരം ഹന്‍സിക ഉദ്ഘാടനം ചെയ്തു. ചെമ്മണ്ണൂര്‍ ഗ്രൂപ്പ് ഡയറക്ടര്‍ സാം, മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ സി.പി.അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നവീകരിച്ച ഷോറൂമില്‍ ഡയമണ്ട് ഉള്‍പ്പെടെ വിപുലമായ സ്വര്‍ണ, വജ്രാഭരണ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടനത്തിന്‍റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് വിവിധ ഇളവുകളും സമ്മാനപദ്ധതികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ ചികില്‍സാ സഹായങ്ങളും ചടങ്ങിന്‍റെ ഭാഗമായി കൈമാറി.