മൈജി മഹാലാഭം സെയിൽ നാളെ മുതൽ മൈജീ ഷോറൂമുകളില്‍ ലഭ്യമാകും. ജനുവരി 9 മുതൽ 12 വരെ എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും സെയിൽ നടക്കും. ഡിജിറ്റൽ ഗാഡ്ജറ്റ്സ്, ഹോം & കിച്ചൺ അപ്ലയൻസസ്, സ്മോൾ അപ്ലയൻസസ്, ഗ്ലാസ് & ക്രോക്കറി ഐറ്റംസ് എന്നിവയില്‍ 80% ലാഭത്തില്‍ ഉപഭോക്താക്കള്‍ക്ക് ഉല്‍പന്നങ്ങള്‍ ലഭ്യമാകും. വായ്പ സൗകര്യത്തിനായി ബാങ്കുകൾ, ഫിനാൻസ് സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തവും ഉറപ്പുവരുത്തിയിട്ടുണ്ട്. ഉല്‍പന്നങ്ങള്‍ എവിടെനിന്ന് വാങ്ങിയാലും ഹൈ ടെക്ക് റിപ്പയർ & സർവ്വീസ് നൽകുന്ന മൈജി കെയർ സേവനവും ഷോറൂമുകളില്‍ ലഭ്യമാണ്. മുൻവർഷങ്ങളിൽ മഹാലാഭം സെയിലിന് ലഭിച്ച വൻ ജനപിന്തുണയാണ് ഈ വർഷം സെയിൽ വീണ്ടും ആവർത്തിക്കാൻ കാരണമായതെന്ന് മൈജി ചെയർമാൻ & മാനേജിങ് ഡയറക്ടർ എ.കെ. ഷാജി അറിയിച്ചു.