TOPICS COVERED

കേരളത്തിലെ പ്രമുഖ ബില്‍ഡിങ് ഗ്രൂപ്പായ സ്കൈലൈന്‍ ബില്‍ഡേഴ്സിന്‍റെ കണ്ണൂരിലെ ഏറ്റവും പുതിയ ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചു. കണ്ണൂര്‍ മേലെചൊവ്വയിലെ സ്കൈലൈന്‍ വിങ്സിലാണ് പുതിയ ഓഫിസിന്‍റെ പ്രവര്‍ത്തനം തുടങ്ങിയത്. ഓഫിസിന്‍റെ ഉദ്ഘാടനം സ്കൈലൈന്‍ ബില്‍ഡേഴ്സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കെ.വി അബ്ദുല്‍ അസീസ്, എക്സിക്യൂട്ടിവ് ഡയറക്ടീവ് സഹല്‍ അസീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള നൂറ് റിയല്‍ എസ്റ്റേറ്റ് ബ്രാന്‍ഡുകളെ തിരഞ്ഞെടുത്ത ഹുറൂണ്‍ ഇന്ത്യ റേറ്റിങ്സില്‍ സ്കൈലൈന്‍ ബില്‍ഡേഴ്സ് കേരളത്തില്‍ നിന്ന് ഒന്നാം സ്ഥാനം നേടിയിരുന്നു. 

ENGLISH SUMMARY:

Skyline Builders' latest office in Kannur has started operations