സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സ്റ്റാർട്ടപ്പ് കറന്റ് അക്കൗണ്ടിന് തുടക്കമായി. കൊച്ചി കാക്കനാട്ടെ ചടങ്ങിൽ ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ ഉദ്ഘാടനം ചെയ്തു. സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയുമായ പി.ആർ.ശേഷാദ്രി അധ്യക്ഷനായിരുന്നു. കേരള സ്റ്റാർട്ടപ്പ് മിഷൻ അക്കാദമിക് ഓൺട്രപ്രണർ ഹെഡ് ബർജിൻ എസ്.റസൽ സ്റ്റാർട്ടപ്പ് ഇന്‍ററാക്ടീവ് സെഷൻ നയിച്ചു.