Photo Credit; പ്രതീകാത്മക ചിത്രം (Photo - Shutterstock/HTWE)

Photo Credit; പ്രതീകാത്മക ചിത്രം (Photo - Shutterstock/HTWE)

TOPICS COVERED

നീറ്റ് പരിശീലനത്തിനെത്തിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ആറ് മാസം ബന്ദിയാക്കി വെച്ച് രണ്ട് അധ്യാപകര്‍ ബലാല്‍സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് സംഭവം. പരിശീലന കേന്ദ്രത്തിലെ അധ്യാപകരായ സാഹില്‍ സിദ്ദിഖി(32), വികാസ് പോര്‍വല്‍(39) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 

അധ്യാപകര്‍ക്കെതിരെ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്. ബലാല്‍സംഗത്തിന് ഇരയാകുന്ന സമയം 17 വയസായിരുന്നു പെണ്‍കുട്ടിയുടെ പ്രായം. ഫത്തേപ്പൂര്‍ സ്വദേശിയാണ് പെണ്‍കുട്ടി. 2022ലാണ് പെണ്‍കുട്ടി നീറ്റ് പരിശീലനത്തിനായി കാന്‍പൂരിലെത്തിയത്. ഡിസംബറില്‍ അധ്യാപകരില്‍ ഒരാള്‍ സുഹൃത്തിന്റെ വീട്ടില്‍ പുതുവത്സര പാര്‍ട്ടിക്ക് പെണ്‍കുട്ടിയെ ക്ഷണിച്ചു. അവിടെ വെച്ച് ലഘുപാനിയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ബലാല്‍സംഗം ചെയ്തു, പെണ്‍കുട്ടി കല്യാണ്‍പൂര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 

ബലാല്‍സംഗം ചെയ്യുന്നതിന്റെ വിഡിയോയും അധ്യാപകര്‍ പകര്‍ത്തി. ആറ് മാസം ഇവിടെ ബന്ധിയാക്കി വെച്ച് പീഡനത്തിനിരയാക്കിയതായി പെണ്‍കുട്ടി പറയുന്നു. വിവരം പുറത്തു പറഞ്ഞാല്‍ വിഡിയോ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. 

ENGLISH SUMMARY:

A minor girl who had come for NEET training was held hostage for six months by two teachers who raped her. The incident took place in Kanpur, Uttar Pradesh