പ്രമുഖ മരം വ്യവസായ ഗ്രൂപ്പായ ഹിൽവുഡിന്‍റെ ഹോം വർക് ഷോറൂം ദുബായിൽ തുറന്നു. അൽക്കൂസ് ഗോശി സിറ്റി കോംപ്ലെക്സിൽ റിജൻസി ഗ്രൂപ്പ് ചെയർമാൻ ഷംസുദ്ധീൻ ബിൻ മുഹ് യിദ്ദീൻ ഉദ്ഘാടനം ചെയ്തു. ഹോം വർക്ക് മാനേജിങ് ഡയറക്ടർ ഷാസ് അഹമ്മദ്, ഡയറക്ടർ ഷിബ്ലി മൊയ്ദീൻ, ഡയറക്ടർ ഷാദ് മൊയ്ദീൻ എന്നിവരും വ്യവസായ പ്രമുഖരായ എം.പി. അമീൻക്ക, ഷറഫുദ്ദീൻ തെയ്യാംപാട്ടി, നൂർഷ കള്ളിയത്ത്, എ.പി. സമദ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. നിലവിൽ കോഴിക്കോട്, കൊച്ചി, ബാംഗ്ലൂർ, എന്നിവടങ്ങളിൽ ഹോം വർക്കിന് ഷോറൂമുകളുണ്ട്. ഗുണനിലവാരത്തിലും രൂപകൽപനയിലും ഉപഭോക്താക്കളുടെ സംതൃപ്തിക്ക് അനുസരിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞതാണ് ഗ്രൂപ്പിന്‍റെ വിജയമെന്ന് ചെയർമാൻ വി. ഷെരീഫ് പറഞ്ഞു.