അലങ്കാര വസ്തുക്കള്‍ മുതല്‍ വീട്ടുപകരണങ്ങള്‍ വരെ വാങ്ങാനും കാണാനും അവസരമൊരുക്കി കൊച്ചിയില്‍ വനിതയുടെ വനിത ഉല്‍സവ്. സംസ്ഥാനത്തെ സംരംഭകരുടേയും വ്യവസായികളുടേതുമായി 250ലധികം സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. നോര്‍ത്ത് ഇന്ത്യന്‍ സ്റ്റാളുകളാണ് മേളയുടെ മുഖ്യാകര്‍ഷണം. കുടുംബശ്രീ സ്റ്റാളുകള്‍ക്കൊപ്പം വനിതാ സംരംഭകരുടെ സ്റ്റാളുകളും ഉണ്ട്. പ്രമുഖ കമ്പനികളുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഓട്ടോമൊബൈല്‍ സോണുമാണ് മറ്റ് പ്രത്യേകതകള്‍. ഫെബ്രുവരി 10 വരെ കലൂര്‍ സ്റ്റേഡിയത്തിനോട് ചേര്‍ന്നുള്ള ഗ്രൗണ്ടിലാണ് എക്സ്പോ നടക്കുക. ഉച്ചയ്ക്ക് ഒന്നുമുതല്‍ രാത്രി 9വരെയാണ് പ്രവേശനം. അവധി ദിനങ്ങളില്‍ രാവിലെ 11 മുതല്‍ പ്രവേശനം. എക്സ്പോയുടെ ഉല്‍ഘാടനം ഹൈബി ഈഡന്‍ എംപി നിര്‍വഹിച്ചു.