ഗൃഹോപകരണ വിതരണക്കാരായ പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ ക്രിസ്മസ് ന്യൂഇയർ സമ്മാനപദ്ധതിയായ വിന്നർ ഓഫ് വിന്റർ സെയിലിന്റെ നറുക്കെടുപ്പ് നടന്നു. കോട്ടയം നാഗമ്പടത്തെ ഷോറൂമിൽ നടന്ന നറുക്കെടുപ്പിൽ ബംബർ സമ്മാനമായ ഇലക്ട്രിക് കാർ കാസർഗോഡ് സ്വദേശിക്ക് ലഭിച്ചു. ക്രിസ്മസ് ന്യൂയർ സീസണിൽ സമാന പദ്ധതിയുടെ ഭാഗമായി ഉൽപ്പന്നങ്ങൾ വാങ്ങിയവരിൽ നിന്നാണ് ഭാഗ്യശാലിയെ തിരഞ്ഞെടുത്തത്. പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ, ഡയറക്ടർമാരായ കിരൺ വർഗീസ്, മരിയ പോൾ, അജോ തോമസ് എന്നിവർ പങ്കെടുത്തു. വേനൽക്കാലം ആഘോഷമാക്കാൻ പിട്ടാപ്പിള്ളിൽ ഏജൻസിന്റെ പുതിയ സമ്മാന പദ്ധതിയായ ബൈ ആൻഡ് ഫ്ലൈ സ്കീമിന്റെ പ്രഖ്യാപനവും കോട്ടയത്ത് നടന്നു