ജീവിതത്തെ തന്നെ പ്രതിസന്ധിയിലാക്കിയ കാൻസറിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസമാണ് കോട്ടയം മീനടം സ്വദേശിയായ ഗിരീന്ദ്രൻ നായരുടെ സാമൂഹിക പ്രവർത്തനങ്ങൾക്ക് ശക്തി. സാമൂഹിക പ്രവർത്തകൻ മാത്രമല്ല മികച്ച ഒരു കർഷകൻ കൂടിയാണ് ഗിരീന്ദ്രൻ.... അർബുദത്തെ രണ്ടു വട്ടം തോൽപ്പിച്ച ആ മനക്കരുത്തിനെ കാണാം
2010 ലാണ് ഗിരീന്ദ്രൻ നായരെ തേടി ആദ്യം കാൻസർ എത്തുന്നത്.. വയറ്റിൽ ഉണ്ടായ ചെറിയൊരു വേദനയിലായിരുന്നു തുടക്കം പാൻക്രിയാസിൽ ഉണ്ടായ അർബുദത്തെ മാസങ്ങൾക്കുള്ളിൽ തോൽപ്പിച്ചെങ്കിലും ആ സന്തോഷത്തിന് അഞ്ചുവർഷത്തെ ആയുസേ ഉണ്ടായിരുന്നുള്ളൂ.. 2015ൽ കരളിനെ കാൻസർ ബാധിച്ചു . പക്ഷേ മണ്ണിനോട് പടപെട്ടി പൊന്നു വിളയിക്കാൻ ശേഷിയുള്ള മീനടംകാരൻ രണ്ടാം തവണ വന്ന ക്യാൻസറിനെയും പുഷ്പം പോലെ നേരിട്ടു
ഫലവൃക്ഷങ്ങളും റബറും കാപ്പിയും എന്ന് വേണ്ടി എല്ലാ കൃഷികളുമുണ്ട് ഈ പുരയിടത്തിൽ. കോൺഗ്രസിന്റെ പുതുപ്പള്ളി ബ്ലോക്ക് സെക്രട്ടറി കൂടിയായ ഗിരീന്ദ്രൻ നായർ നാട്ടിലെ എല്ലാ പ്രവർത്തനങ്ങളിലും നാട്ടുകാർക്കൊപ്പമുണ്ട്. പുലർച്ചെ ആരംഭിക്കുന്ന സാമൂഹ്യ പ്രവർത്തനവും കൃഷി ജോലിയും അവസാനിക്കുന്നത് രാത്രി 12:30 യോടെയാണ്. ക്യാൻസർ ബാധിച്ചവർക്ക് ബോധവൽക്കരണ ക്ലാസുകളിലൂടെയും സാമ്പത്തിക സഹായം എത്തിച്ചും ജനോപകാര പ്രവർത്തനങ്ങൾ തുടരുന്നു.. സ്വന്തം ജീവിതത്തിലെത്തിയ പ്രതിസന്ധിയെ അതിജീവിക്കുക മാത്രമല്ല,അതിജീവിക്കാൻ മറ്റുള്ളവർക്ക് കൂടി കരുത്ത് പകരുന്ന ഗിരീന്ദ്രൻ നായരെ പോലുള്ളവരല്ലേ യഥാർത്ഥ സൂപ്പർ ഹീറോസ്