കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില. ചരിത്രത്തിലാദ്യമായാണ് സ്വര്‍ണവില 66,000യിരത്തിലെത്തുന്നത്. പവന് 320 രൂപ കൂടി. ഗ്രാമിന് 40 രൂപ കൂടി 8250 രൂപയായി. കഴിഞ്ഞ രണ്ടുദിവസമായി താഴേക്കുനീങ്ങിയ സ്വർണവിലയിൽ വീണ്ടും കുതിച്ചുകയറ്റമാണ്.
ഈമാസം 14ന് രേഖപ്പെടുത്തിയ ഗ്രാമിന് 8,230 രൂപയും പവന് 65,840 രൂപയുമെത്തിയതാണ് ഇതിനുമുന്‍പുള്ള റെക്കോര്‍ഡ്. യുഎസ് നയങ്ങളാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വർണവിലയെ സ്വാധീനിച്ചിരുന്നതെങ്കിൽ ഇസ്രയേൽ-ഗാസ പോര് വീണ്ടും തുടങ്ങിയതും കുതിപ്പിന് കളമൊരുക്കി.
ENGLISH SUMMARY:
Gold prices continue to rise. For the first time in history, the price of gold has crossed 66,000. The price of gold has increased by Rs 320 per pound. The price of gold has increased by Rs 40 per gram to Rs 8250. The price of gold, which has been falling for the last two days, is rising again.