കേരളത്തിലെ ഏറ്റവും വലിയ ഗൃഹോപകരണ ശൃംഖലയായ പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്‍റെ 83-ാം ഷോറൂം ആലപ്പുഴ ഹരിപ്പാട്ട് പ്രവര്‍ത്തനം തുടങ്ങി. കുമാരപുരം പഞ്ചായത്ത് പ്രസിഡണ്ട് സൂസി ആശാരിപറമ്പില്‍ ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് വൈസ് പ്രസിഡണ്ട് യു.പ്രദീപ്, പഞ്ചായത്തംഗം കെ. സുധീര്‍, അശോക പണിക്കര്‍, പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് മാനേജിങ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍, ഡയറക്ടര്‍മാരായ കിരണ്‍ വര്‍ഗീസ്, ഡോ.അലക്സ് പോള്‍ പിട്ടാപ്പിള്ളില്‍, അജോ തോമസ്, ജനറല്‍ മാനേജര്‍ എ.ജെ.തങ്കച്ചന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഫാ. ജെയിംസ് പുളിച്ചമാക്കല്‍ ആശിര്‍വാദകര്‍മ്മം നിര്‍വഹിച്ചു. പിട്ടാപ്പിള്ളില്‍ ഏജന്‍സിസ് ഉപഭോക്താക്കള്‍ക്കായി ‘ബൈ ആൻഡ് ഫ്ലൈ’ എന്ന സമ്മര്‍ സ്കീമും അവതരിപ്പിച്ചു. ഈ പദ്ധതിയിൻ വിജയികള്‍ക്ക് യൂറോപ്പ് ടൂര്‍ പാക്കേജ് സമ്മാനമായി ലഭിക്കും. ചൂട് വർധിക്കുന്നത് കണക്കിലെടുത്ത് എ.സി, ഫ്രീസര്‍, കൂളര്‍, ഫാന്‍, റഫ്രിജറേറ്റര്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേക വിലക്കിഴിവും ഒരുക്കിയിട്ടുണ്ട്. 15 ബ്രാന്‍ഡുകളിലായി 250ല്‍ പരം മോഡലുകളിലുള്ള എസികള്‍ പിട്ടാപ്പിള്ളിയില്‍ ലഭ്യമാണ്.