കേരളത്തില്‍ നിന്നുള്ള പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സില്‍ അമേരിക്കന്‍ നിക്ഷേപം. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ബെയ്ന്‍ ക്യാപിറ്റല്‍ 4365 കോടിരൂപയാണ് നിക്ഷേപിക്കുന്നത്. ഓഹരിയൊന്നിന് 236 രൂപ നിരക്കില്‍ 18% ഓഹരികള്‍ അമേരിക്കന്‍ സ്ഥാപനം സ്വന്തമാക്കും. ഓപ്പണ്‍ ഓഫറിലൂടെ ബെയ്നിന്‍റെ ഓഹരി പങ്കാളിത്തം 41.7% വരെ ഉയര്‍ത്താനുമാകും. ഇടപാട് പൂര്‍ത്തിയാകുന്നതോടെ മണപ്പുറത്തിന്‍റെ പ്രൊമോട്ടറായ വി.പി.നന്ദകുമാറിന്‍റെയും കുടുംബത്തിന്‍റെയും ഓഹരിപങ്കാളിത്തം 28.9 ശതമാനമായി കുറയും. രാജ്യത്തുടനീളം 5357 ശാഖകളുള്ള മണപ്പുറത്തിന്‍റെ ഭാവി വികസന പദ്ധതികള്‍ നടപ്പികാക്കുന്നതിന് അമേരിക്കന്‍ സ്ഥാപനത്തിന്‍റെ നിക്ഷേപം ഉപയോഗിക്കും.