യുജിഎസ് ഗ്രൂപ്പിന്‍റെ പിരമിഡ് അഗ്രോ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ചു. വൈ.എം.സി.എ ക്രോസ് റോഡില്‍ ആരംഭിച്ച ബ്രാഞ്ചിന്‍റെ ഉദ്ഘാടനം എം.കെ.രാഘവന്‍ എം.പി നിര്‍വഹിച്ചു. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ക്യാഷ് കൗണ്ടറും കോണ്‍ഫറന്‍സ് ഹാള്‍ കെ.ടി.ഡി.സി ചെയര്‍മാന്‍ പി.കെ.ശശിയും ഉദ്ഘാടനം ചെയ്തു. യു.ജി.എസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അജിത്ത് പാലാട്ട്, ബ്രാഞ്ച് മാനേജര്‍ എന്‍.പി.അഫ്സല്‍ തുടങ്ങിയവര്‍ സംസാരിച്ചു.