കല്യാണ്‍ സില്‍ക്സ് കേരളത്തിലെ പ്രമുഖ നഗരങ്ങളില്‍ നടത്തിവരുന്ന ബ്രൈഡൽ സാരി ഫാഷൻ ഷോ സീരിസ് കല്യാണ്‍ സില്‍ക്സിന്റെ കൊല്ലം ഷോറൂമിലും നടന്നു. രാജ്യത്തെ ആദ്യ ലൈറ്റ് വെയിറ്റ് ആൻഡ് ഈസി ടു ഡ്രെപ്പ് സാരിയായ രാജ് ഖരാനയുടെ ലോഗോ ജില്ലാ കലക്ടർ എന്‍ ദേവിദാസ് പ്രകാശനം ചെയ്തു. കൊല്ലം മേയർ ഹണി ബെൻജമിന്‍, കല്യാൺ സിൽക്സ് എക്സിക്യൂട്ടീവ് ഡയറക്ടർ മഹേഷ് പട്ടാഭിരാമൻ, കല്യാൺ ഹൈപ്പർമാർക്കറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ മധുമതി മഹേഷ് എന്നിവർ ചേര്‍ന്ന് ദീപം തെളിയിച്ചു. മൂന്ന് റൗണ്ടുകളിലായി നടന്ന ഫാഷൻ ഷോയിൽ ആദ്യ റൗണ്ടിൽ രാജ് ഖരാനാ സാരികളാണ് അവതരിപ്പിച്ചത്. കല്യാണ്‍ സില്‍ക്സിന്റെ എക്സ്ക്ള്യൂസീവ് കലക്ഷനാണ് രാജ് ഖരാന സാരിയെന്ന് കല്യാൺ സിൽക്സ് എക്സിക്യൂട്ടീവ് ഡയറക്ടർ മഹേഷ് പട്ടാഭിരാമൻ പറഞ്ഞു.