മികവുറ്റ വസ്ത്ര വില്‍പ്പന ബ്രാന്‍ഡുകളിലൊന്നായ സ്വയംവര സില്‍ക്സിന്‍റെ ഒന്‍പതാമത്തെ ഷോറൂം പാലക്കാട് പ്രവര്‍ത്തനമാരംഭിച്ചു. നടന്‍ ജയറാം ഉദ്ഘാടനം ചെയ്തു. വി.കെ.ശ്രീകണ്ഠന്‍ എം.പി, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ, നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോളജ് റോഡിലെ അഞ്ച് നില കെട്ടിടത്തില്‍ വിപുലമായ സൗകര്യങ്ങളോടെയാണ് ഷോറൂം സജ്ജമാക്കിയിട്ടുള്ളത്. വിവാഹ വസ്ത്രങ്ങളുടെയും, കുട്ടികളുടെയും, സ്ത്രീകളുടെയും വിപുലമായ വസ്ത്രശേഖരവും ഒരുക്കിയിട്ടുണ്ടെന്ന് സ്വയംവര സില്‍ക്സ് അധികൃതര്‍ പറഞ്ഞു.