റീഗല്‍ ജ്വല്ലേഴ്സിന്‍റെ ഏറ്റവും പുതിയ ഷോറും കണ്ണൂര്‍ താവക്കരയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സ്വര്‍ണാഭരണ നിര്‍മാണ–വിപണന രംഗത്തെ ഹോള്‍സെയില്‍ ആന്‍റ് മാനുഫാക്ചറിങ് സ്ഥാപനമായ റീഗല്‍ ജ്വല്ലേഴ്സിന്‍റെ ഒമ്പതാമത്തെ ഷോറൂമാണ് തുറന്നത്. റീഗല്‍ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടര്‍ വിപിന്‍ ശിവദാസിന്‍റെ മകള്‍ ബേബി അനൈഷ ഷോറൂം ഉദ്ഘാടനം ചെയ്തു. 

കണ്ണൂര്‍ മേയര്‍ മുസ്‍ലിഹ് മഠത്തില്‍ മുഖ്യാതിഥിയായി. സ്വര്‍ണാഭരണങ്ങള്‍ക്കും, ഇന്‍റര്‍നാഷണല്‍ സര്‍ട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങള്‍ക്കും ഹോള്‍സെയില്‍ പണിക്കൂലി മാത്രമാണ് ഈടാക്കുന്നത് എന്നതാണ് റീഗലിന്‍റെ പ്രത്യേകതയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ആന്‍റിക് കളക്ഷനുകളും, ലൈറ്റ് വെയിറ്റ്, ടെമ്പിള്‍ ജ്വല്ലറി, ഉത്തരേന്ത്യന്‍ ഡിസൈനുകള്‍, കേരള, പോള്‍ക്കി കളക്ഷനുകളും, ചെട്ടിനാട് ഡിസൈനുകളുമടക്കം വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്.

ENGLISH SUMMARY:

Regal Jewellers has launched its latest showroom in Thavakkara, Kannur. This marks the ninth showroom of the wholesale and manufacturing brand in the gold jewellery sector. The inauguration ceremony was led by Baby Anaish, daughter of Managing Director Vipin Sivadhas.