ഇനി പുതുരുചികളിൽ മിൽമ ഐസ്ക്രീം നുണയാം. കൂടുതൽ ഗുണമേന്മയോടെ മിൽമ ഐസ്ക്രീം റീ ലോഞ്ച് ചെയ്തു. റി പൊസിഷനിങ് മിൽമ 2023 പദ്ധതി പ്രകാരമാണ് ഐസ്ക്രീം റീ ലോഞ്ചിങ്. വാനില, സ്ട്രോബറി, ചോക്ലേറ്റ്, ഫ്ലേവറുകൾക്ക് പുറമേ ഷുഗർ ഫ്രീ ഐസ്ക്രീമും പുറത്തിറക്കി. കൊച്ചിയിൽ നടന്ന ചടങ്ങിൽ മിൽമ ഫെഡറേഷൻ ചെയർമാൻ കെ.എസ്.മണി റീ ലോഞ്ച് നിർവഹിച്ചു. വൻകിട ബ്രാൻഡുകളോട് കിടപിടിക്കുന്ന രീതിയിലാണ് പുതിയ ഐസ്ക്രീം വികസിപ്പിച്ചിരിക്കുന്നതെന്ന് കെ.എസ്.മണി പറഞ്ഞു