തുലാ ക്ലിനിക്കല്‍ വെല്‍നെസ് സങ്കേതത്തിന്‍റെ സമഗ്ര ആരോഗ്യകേന്ദ്രമായ 'വിയ ബൈ തുല' കോഴിക്കോട് മെയ്ത്ര ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ആധുനിക വൈദ്യശാസ്ത്രവും പരമ്പരാഗത ചികില്‍സാ രീതകളും സംയോജിപ്പിച്ച് സമഗ്ര ആരോഗ്യപരിചരണം നല്‍കുന്ന നൂതന സംവിധാനമാണിത്. മെയ്ത്ര ആശുപത്രി ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്സന്‍ ഷബാന ഫൈസല്‍ ചടങ്ങില്‍ സംസാരിച്ചു.