ലഹരിമരുന്നിനെതിരായ പോരാട്ടത്തിനൊപ്പം ചേര്‍ന്ന് മൈജി ജീവനക്കാര്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. പടയോട്ടം എന്ന പേരില്‍ നടത്തിയ കൂട്ടയോട്ടം പൊറ്റമ്മലില്‍ തുടങ്ങി കോഴിക്കോട് ബീച്ചില്‍ അവസാനിച്ചു. മൈജി ചെയര്‍മാന്‍ എകെ ഷാജി അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എം സുഗുണന്‍ മുഖ്യാതിഥിയായി.