ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയുടെ ഭാഗമായ ബിലീവേഴ്സ് മെഡിക്കൽ സെൻറർ ആലപ്പുഴയിൽ പ്രവർത്തനമാരംഭിച്ചു. ഇഎംഎസ് സ്റ്റേഡിയത്തോടനുബന്ധിച്ച് സ്ഥിതിചെയ്യുന്ന ബിലീവേഴ്സ് മെഡിക്കൽ സെന്‍ററിന്‍റെ ഉദ്ഘാടനം മന്ത്രി ശ്രീ സജി ചെറിയാൻ നിർവഹിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ ഡോ. സാമുവൽ തിയോഫിലസ് മെത്രാപ്പോലീത്ത അധ്യക്ഷനായിരുന്നു. നിർധന രോഗികൾക്ക് ചികിത്സാസഹായം നൽകുന്ന ബിലീവേഴ്സ് കാരുണ്യ സ്പർശം പദ്ധതി ചികിത്സാകാർഡിന്‍റെ പ്രകാശനവും മെത്രാപ്പോലീത്ത നിർവഹിച്ചു. ലബോറട്ടറി സേവനങ്ങളുടെ ഉദ്ഘാടനം പി.പി ചിത്തരഞ്ജൻ MLA യും ഫാർമസി സേവനങ്ങളുടെ ഉദ്ഘാടനം എച്ച് സലാം MLA യും നിർവഹിച്ചു. കേരള ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും തിരുവല്ല ബിലീവേഴ്സ് ചർച്ച മെഡിക്കൽ കോളേജ് ആശുപത്രി മാനേജറുമായ ഫാ സിജോ പന്തപ്പള്ളിൽ, നഗരസഭാധ്യക്ഷ കെ കെ ജയമ്മ, ബിലീവേഴ്സ് മെഡിക്കൽ സെൻറർ സൂപ്രണ്ട് ഡോ ഗിരിജാ മോഹൻ, നഗരസഭാംഗം ബി അജേഷ് , നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എ.എസ് കവിത ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ റോസി മാർസൽ എന്നിവർ പ്രസംഗിച്ചു. സ്പെഷ്യാലിറ്റി, സൂപ്പർസ്പെഷ്യാലിറ്റികളിലായി പതിനഞ്ചോളം വിഭാഗങ്ങളുടെ സേവനം ബിലീവേഴ്സ് മെഡിക്കൽ സെന്‍ററിൽ ലഭിക്കും.