കോമേഴ്‌സ് വിദ്യാഭ്യാസ രംഗത്ത് ചുരുങ്ങിയ കാലയളവുകൊണ്ടുതന്നെ ഏറ്റവും മികച്ച സ്ഥാപനമായി മാറിയ ഇലാൻസ് +2 അല്ലെങ്കില്‍ ഡിഗ്രി കഴിഞ്ഞ വിദ്യാർത്ഥികൾക്ക് 100% സ്കോളർഷിപ്പോടെ പ്രൊഫഷണൽ കോഴ്സുകൾ പഠിക്കാൻ അവസരമൊരുക്കുന്നു. ACCA, CA, CMA USA എന്നീ കോഴ്സുകളിലായി 38 വേൾഡ് റാങ്കുകളും 62 നാഷണൽ റാങ്കുകളുമായി ഒറ്റ വർഷംകൊണ്ട് 5000-ത്തിൽ അധികം പേരെ വിജയത്തിലേക്കെത്തിച്ച സ്ഥാപനമാണ് ഇലാൻസ്. പ്ലസ് ടുവോ ഡിഗ്രിയോ കഴിഞ്ഞ ശേഷം തങ്ങളുടെ അഭിരുചി മനസ്സിലാക്കിക്കൊണ്ട് ഇഷ്ട മേഖലയിലേക്ക് തിരിയാൻ, ഇലാൻസ് നടത്തുന്ന പ്രൊഫഷണല്‍ ആപ്റ്റിറ്റ്യൂട് ടെസ്റ്റിലൂടെയാണ് സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഇലാന്‍സിന്‍റെ കോഴിക്കോട്, കൊച്ചി ക്യാംപസുകളില്‍ ഏപ്രില്‍ 31 വരെയാകും ആപ്റ്റിറ്റ്യൂട് ടെസ്റ്റ് എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ടാവുക.