പ്രതീകാക്തമക ചിത്രം

പ്രതീകാക്തമക ചിത്രം

TOPICS COVERED

സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന മാസമാണ് മാര്‍ച്ച്. ഒരുപാട് സാമ്പത്തിക കാര്യങ്ങള്‍ക്കായി ബാങ്കിനെ ആശ്രയിക്കേണ്ട മാസം. എന്നാല്‍ ആര്‍ബിഐ അവധി കലണ്ടര്‍ പ്രകാരം രാജ്യത്ത് വിവിധയിടങ്ങളിലായി ബാങ്കുകള്‍ 14 ദിവസമാണ് അടഞ്ഞു കിടക്കുക. കേരളത്തിലെ ആറ്റുകാല്‍ പൊങ്കാലയും റംസാന്‍ അടക്കം നിരവധി അവധികള്‍ വരുന്നതും മാര്‍ച്ച് മാസത്തിലാണ്. 

കേരളത്തില്‍ ശനി, ഞായര്‍ അവധികളൊഴിച്ച് രണ്ട് ദിവസമാണ് അധിക അവധിയുള്ളത്.  13 ന് തിരുവനന്തപുരത്ത് ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ബാങ്ക് അവധിയുണ്ട്. ഈതുല്‍ഫിത്തല്‍ പ്രമാണിച്ച് മാര്‍ച്ച് 31 ന് കേരളത്തിലാകെ ബാങ്ക് അവധിയാണ്. മാര്‍ച്ച് 30 ഞായറാഴ്ചയായതിനാല്‍ തുടര്‍ച്ചയായ രണ്ട് ദിവസം ബാങ്കുകള്‍ അവധിയായിരിക്കും. ഞായറാഴ്ചകള്‍ കൂടാതെ മാര്‍ച്ച് എട്ടിന് രണ്ടാം ശനിയാഴ്ച ബാങ്ക് അവധിയാണ്. മാര്‍ച്ച് 22 ന് നാലാം ശനിയാഴ്ചയും അവധിയാണ്.  

ഈ ബാങ്ക് അവധി ദിവസങ്ങൾ പരി​ഗണിച്ച് ഇടപാടുകൾ ക്രമീകരിക്കാം. ബാങ്ക് അവധികളും വാരാന്ത്യങ്ങളും പരിഗണിക്കാതെ ഓൺലൈൻ ബാങ്കിംഗ് സേവനവും ഉപഭോക്താക്കൾക്ക് ഉപയോ​ഗപ്പെടുത്താം. അടിയന്തര ഇടപാടുകൾക്ക് ബാങ്കുകളുടെ വെബ്‌സൈറ്റുകളോ മൊബൈൽ ആപ്പുകളോ എടിഎമ്മുകളോ ഉപയോഗിക്കാം. ബാങ്കിൽ നിന്ന് നേരിട്ടുള്ള സേവനങ്ങളാണെങ്കിൽ അവധി കലണ്ടർ അനുസരിച്ച് ക്രമീകരിക്കണം.

ENGLISH SUMMARY:

Banks in Kerala will remain closed on multiple days in March 2025 due to Attukal Pongala, Eid-ul-Fitr, and regular weekends. Check the full holiday list to plan transactions.