investment-money

എങ്ങനെയെങ്കിലും പണം സമ്പാദിക്കണം, നന്നായി ജീവിക്കണം, ഭാവിയിലേക്ക് നന്നായി കരുതണം. ഇങ്ങനെ ചിന്തിക്കാത്തവരുണ്ടാവില്ല. ജോലിയിലൂടേയും ബിസിനസിലൂടേയും പണം സ്വരുകൂട്ടി ജീവിതം കരുപിടിപ്പിക്കണമെന്നാണ് എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ അതിനായി കുറുക്കുവഴികള്‍ തേടരുതെന്ന് മാത്രം. അത് വലിയ ആപത്താകും സമ്മാനിക്കുക.

ഒരിക്കലും  പണം കടം വാങ്ങി നിക്ഷേപിക്കരുത്.അങ്ങനെ ചെയ്താൽ പ്രത്യേകിച്ചു ലാഭമൊന്നും ഇല്ല. കടം വാങ്ങിയാൽ അതു ബാധ്യത തന്നെയാണ്. കാരണം കടം വാങ്ങിയ പണം തിരിച്ചു കൊടുക്കേണ്ടതാണ്. പലരും ലോൺ അല്ലെങ്കിൽ സ്വർണം പണയം വച്ചുമൊക്കെ നിക്ഷേപിക്കാറുണ്ട്. ബിസിനസിൽ നിക്ഷേപിക്കുന്നതും സമ്പാദ്യം വളർത്താൻ നിക്ഷേപിക്കുന്നതും രണ്ടും രണ്ടാണ്.

നിക്ഷേപിക്കാൻ ആഗ്രഹമുണ്ടെങ്കിലും നാളെയാകട്ടെ അല്ലെങ്കിൽ ബോണസ് കിട്ടിയിട്ട് നിക്ഷേപിക്കാം എന്നെല്ലാം കരുതുന്നവരുണ്ട്. ഏറ്റവും നല്ല സമയം ഇന്നാണ്. നാളത്തേക്കു മാറ്റി വയ്ക്കാതിരിക്കുക. തീരുമാനമെടുത്താൽ ഉടൻ നടപ്പാക്കുക. നിക്ഷേപിക്കാൻ ആയിരങ്ങൾ വേണമെന്നില്ല. 500 രൂപ ആയാലും മതി. ജോലി കിട്ടിയ സമയത്ത് നിക്ഷേപിക്കാൻ സാധിക്കാത്തവർ ഇന്നാണെങ്കിലും തുടങ്ങുക. ഇനിയും വൈകിയിട്ടില്ല.

കുറുക്കുവഴികളോട് നോ പറയുക .പണക്കാരനാകാൻ എളുപ്പവഴി ഇല്ല എന്നാദ്യം മനസ്സിലാക്കുക. മികച്ച ലാഭം തരുന്ന ബിസിനസാണ് എന്നു പറഞ്ഞ് പലരും പണം ഇറക്കാൻ പ്രേരിപ്പിക്കും. പക്ഷേ, ശരിയായ വഴിയിലൂടെ നേടിയ ധനം മാത്രമേ നിലനിൽക്കൂ. ദീർഘകാലത്തേക്ക് നേരായ വഴിയിലൂടെയുള്ള നിക്ഷേപരീതികൾ മാത്രം തിരഞ്ഞെടുക്കുക.എല്‍െഎസി ,മ്യൂച്വല്‍ ഫണ്ടുകള്‍ ,െഎപിഒകള്‍ തുടങ്ങി സുരക്ഷിതമായ വഴികള്‍ സ്വീകരിക്കും. കൃത്യമായ പ്ലാനോടെ നിക്ഷേപിച്ചാല്‍ ചെറിയ തുകയാണെങ്കിലും ഭാവിയില്‍ സുരക്,ിതമായ തുക വന്നുചേരും. സ്വര്‍ണവും കൊയിനുകളായി വാങ്ങി സൂക്ഷിക്കാവുന്നതാണ്. 

 കഷ്ടപ്പെട്ടു സമ്പാദിച്ച പണം നിക്ഷേപിക്കും മുൻപ് നന്നായി ഹോംവർക്ക് ചെയ്യണം. എവിടെ നിക്ഷേപിക്കുമ്പോഴും നന്നായി പഠിച്ചതിനു ശേഷം മാത്രം പണം മുടക്കുക. അത് മ്യൂച്വൽ ഫണ്ട് ആയാലും ഓഹരി വിപണിയായാലും നല്ലവണ്ണം ആലോചിച്ചു മാത്രം കമ്പനികൾ/ഫണ്ടുകൾ തിര

Save Money; Should You Borrow and Invest? Key Points to Keep in Mind: