ഗോഡ്സ്പീഡ് ഇമിഗ്രേഷൻ ആന്‍ഡ് സ്റ്റഡി അബ്രോഡ് എംഡി രേണു എ.
‘സ്ത്രീ എന്ന നിലയില്‍, നമുക്ക് നേടിയെടുക്കാന്‍ കഴിയാത്തതായി ഒന്നുമില്ല’ – അമേരിക്കന്‍ മുന്‍ പ്രഥമവനിത മിഷേല്‍ ഒബാമയുടെ വാക്കുകളാണിത്. സ്ത്രീകളുടെ സ്വപ്നങ്ങള്‍ക്ക് വിലങ്ങുവയ്ക്കാന്‍ കുടുംബ, സാമൂഹവ്യവസ്ഥിതികള്‍ പരമാവധി ശ്രമിക്കുമ്പോള്‍, ആ പ്രതിബന്ധങ്ങളെയെല്ലാം അതിജീവിച്ച് ജീവിതവിജയം കൈവരിച്ച നിരവധി സ്ത്രീകള്‍ നമുക്ക് ചുറ്റുമുണ്ട്. അവരില്‍ പലരും സമൂഹത്തെ സ്വാധീനിക്കുന്ന മികച്ച നേതാക്കളായും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ബിസിനസ് രംഗത്ത് അത്തരമൊരു കഥയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗോഡ്സ്പീഡ് ഇമിഗ്രേഷൻ ആന്‍ഡ് സ്റ്റഡി അബ്രോഡിന്‍റെ മാനേജിങ് ഡയറക്ടറും പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റുമായ രേണുവിന്റേത്.
പത്തനംതിട്ടയിലെ ഒരു സാധാരണ കുടുംബാംഗമായിരുന്നു രേണു. സാമ്പത്തിക ബുദ്ധിമുട്ട് മാത്രമല്ല, സ്ത്രീയെന്ന നിലയില്‍ ബാല്യം മുതല്‍ എല്ലാ പ്രതികൂല സാഹചര്യങ്ങളും അവര്‍ക്ക് നേരിടേണ്ടിവന്നു. ഈ എതിര്‍പ്പുകളും പ്രയാസങ്ങളുമെല്ലാം മറികടന്ന് ബിസിനസ് അഡ്മിനിസ്റ്റേഷനില്‍ ബിരുദാനന്തര ബിരുദം നേടിയതോടെയാണ് രേണു സ്വപ്നങ്ങളിലേക്ക് ചിറകുവിരിച്ച് തുടങ്ങിയത്. എംബിഎ പഠനത്തിനുശേഷം ആദ്യചുവടുതന്നെ ഇമിഗ്രേഷന്‍ രംഗത്തായിരുന്നു. ബെംഗളുരുവിലെയും ഹൈദരാബാദിലെയും പ്രമുഖ ഇമിഗ്രേഷന്‍ കമ്പനികളില്‍ വ്യത്യസ്ത ടീമുകളെ നയിച്ചു.
ലീഡിങ് കമ്പനികളില്‍ ടീം ലീഡര്‍ എന്ന നിലയില്‍ ലഭിച്ച വലിയ അനുഭവസമ്പത്താണ് സ്വന്തമായ ഒരു സംരംഭം എന്ന സ്വപ്നത്തിലേക്ക് രേണുവിനെ നയിച്ചത്. അതിന് കാരണമായ ഒരു സംഭവം അവര്‍ ഓര്‍ത്തെടുക്കുന്നത് ഇങ്ങനെ. ‘ബെംഗളൂരുവിലെ ഒരു പ്രമുഖസ്ഥാപനത്തില്‍ ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്നതിനിടെ കോട്ടയത്തെ ഒരു സാധാരണകുടുംബത്തില്‍ നിന്നുള്ള ഒരാള്‍ മകളെയും കൊണ്ട് ഓഫിസിലെത്തി. മകളുടെ മൈഗ്രേഷന്‍ സംബന്ധമായ ആവശ്യങ്ങള്‍ക്കാണ് അവര്‍ വന്നത്. ഫീസ് അടച്ചശേഷം അദ്ദേഹം കണ്‍സള്‍ട്ടന്റായ എന്നോട് പറഞ്ഞു – എന്‍റെ മോളുടെ കാര്യം നോക്കിക്കോണേ...’ സ്വന്തം മകളുടെ ഭാവി തന്നെ ഏല്‍പിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ മുഖത്തുണ്ടായിരുന്ന വിശ്വാസമാണ് ഈ രംഗത്ത് ചുവടുറപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്ന് രേണു പറയുന്നു.
ഗോഡ്സ്പീഡ് ഇമിഗ്രേഷൻ ആന്‍ഡ് സ്റ്റഡി അബ്രോഡിന്‍റെ ആശയം ഉടലെടുത്ത നിമിഷം മുതല്‍ ഇന്നോളം ഏറ്റവും പ്രാധാന്യം നല്‍കിപ്പോരുന്നത് ആ വിശ്വാസത്തിനാണെന്ന് രേണു വ്യക്തമാക്കുന്നു. സാധാരണക്കാരായ ജനങ്ങൾ സ്വപ്നം കാണുന്ന വിദേശ പഠനം, ജോലി, അവിടത്തെ സ്ഥിരതാമസം ഇവയെല്ലാം ഒരു തടസവുമില്ലാതെ ഏറ്റവും സുതാര്യമായി ലഭ്യമാക്കുക എന്നതായിരുന്നു ഈ സംരംഭത്തിന്റെ ലക്ഷ്യം.
വീസ ഫയലിംഗ് സുതാര്യവും കുറ്റമറ്റതാക്കുവാൻ 5–3–1-സീറോ എന്ന രീതി കൊണ്ടുവന്നു. ‘ഫൈവ് സ്റ്റെപ് വെരിഫിക്കേഷൻ ഫോർ എറർ ഫ്രീ ഡോക്യുമെന്റഷൻ, ത്രീ കേസ് ഓഫീസേഴ്സ് ഫോർ ഓൺ ടൈം സബ്‌മിഷൻസ്, വണ്‍ പോയിന്റ് ഓഫ് കോണ്ടാക്ട് ഫോർ ആഡഡ് കൺവീനിയന്‍സ്, സീറോ വറീസ് ഫോർ യൂ... ’ – ഇതാണ് ഫൈവ്–ത്രീ–വണ്‍–സീറോയുടെ ചുരുക്കം. ഈ ഡോക്യുമെന്റേഷൻ സംവിധാനം ഗോഡ്‌സ്പീഡ് കൈ വരിച്ച പ്രധാന നേട്ടങ്ങളിൽ ഒന്നാണ്.
‘ലക്ഷ്യത്തിന്റെ നന്മയും കഠിന പ്രയത്നവും കൊണ്ടാണ് ഗോഡ്‌സ്പീഡ് ഇമിഗ്രഷൻ ഈ രംഗത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.’ – രേണു പറയുന്നു. സ്വന്തം ജീവിതാനുഭവങ്ങള്‍ മാത്രമല്ല, വിദ്യാര്‍ഥിസമൂഹത്തിന്‍റെ ഭാവിയെ സ്വാധീനിക്കാവുന്ന ഒരു പ്രധാന സ്ട്രീമിന് നേതൃത്വം നല്‍കാമെന്ന തീരുമാനം കൂടിയാണ് ഗോഡ‍്സ്പീഡ് എന്ന ആശയത്തിനുപിന്നില്‍. സ്ഥാപനത്തിലെ ജീവനക്കാരില്‍ 90 ശതമാനവും വനിതകളാണ്. സാമ്പത്തിമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി, അവര്‍ക്ക് ഈ മേഖലയില്‍ ആവശ്യമായ നൈപുണ്യം ഉറപ്പുവരുത്തി തൊഴില്‍ നല്‍കുക എന്ന ലക്ഷ്യം കൂടി 15 വര്‍ഷമായി ഗോഡ്‍സ്പീഡ് നടപ്പാക്കുന്നു.
ഗോഡ്സ്പീഡ് ഇമിഗ്രേഷൻ ആന്‍ഡ് സ്റ്റഡി അബ്രോഡിന്‍റെ തിരുവനന്തപുരം ഓഫിസ്
വിദ്യാര്‍ഥികളടക്കം ഒന്നരലക്ഷത്തിലേറെ മനുഷ്യരുടെ വിദേശപഠനവും ജോലിയും മൈഗ്രേഷനും ഉള്‍പ്പെടെയുള്ള സ്വപ്നങ്ങള്‍ക്ക് വഴികാട്ടാന്‍ കഴിഞ്ഞത് 15 വർഷത്തെ കരിയറില്‍ ഏറ്റവും വലിയ നേട്ടമായി രേണു കാണുന്നു. സ്വപ്നം കാണുന്ന ജോലിയും ജീവിതവും ഉറപ്പാക്കാന്‍ മറ്റുള്ളവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നത് വെറുമൊരു തൊഴിലോ ബിസിനസോ മാത്രമല്ലെന്ന് അവര്‍ അടിവരയിട്ടുപറയുന്നു.
ഗോഡ്സ്പീഡ് ഇമിഗ്രേഷൻ ആന്‍ഡ് സ്റ്റഡി അബ്രോഡിന്‍റെ തിരുവനന്തപുരം ഓഫിസ്
നൂറുകണക്കിന് ഇമിഗ്രേഷൻ, വിദേശ പഠന ഏജൻസികൾ രംഗത്തുള്ള ഈ കാലത്ത് വിജയശതമാനത്തിലും വിശ്വാസത്തിലും എന്നും മുൻനിരയിൽ നിൽക്കുക എന്നത് ഒരു ചെറിയ കാര്യമല്ല. ജീവിതത്തിലെ ചട്ടക്കൂടുകളെ കാറ്റിൽപ്പറത്തി രേണു വിജയഗാഥ രചിക്കുമ്പോൾ ഗോഡ്‌സ്പീഡും കുതിക്കുകയാണ്. ഒന്‍പത് ബ്രാഞ്ചുകളിലായി ഇരുന്നൂറിലധികം ജീവനക്കാര്‍ ഇപ്പോള്‍ ഗോഡ്സ്പീഡിനുണ്ട്. സംസ്‌ഥാനത്തെ ഏറ്റവും വലുതും വിശ്വസ്‌തവുമായ മൈഗ്രേഷൻ ആന്‍ഡ് സ്റ്റഡി അബ്രോഡ് കൺസൾട്ടൻസി എന്ന പാരമ്യത്തിലേക്ക് വേഗക്കുതിപ്പ്.