mvd-e-challan-fraud

കോഴിക്കോട് മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഇ-ചെലാനെന്ന വ്യാജേനെ തട്ടിപ്പിന് ശ്രമം. വേഗ പരിധി ലംഘിച്ചതിന് പിഴ അടക്കണമെന്ന് ആവശ്യപ്പെട്ട്  വാട്സാപ്പ് വഴിയാണ് തട്ടിപ്പിന് ശ്രമം നടന്നത്. തട്ടിപ്പിന് പിന്നില്‍ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള സംഘമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

 

വാഹനം വേഗപരിധി ലംഘിച്ചുവെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് ലിങ്കില്‍ കയറാനുമാണ് കോഴിക്കോട് മാവൂര്‍ സ്വദേശിക്ക് വാട്സാപ്പ് വഴി സന്ദേശം ലഭിച്ചത്. വിശ്വസിക്കും വിധം ചെലാന്‍ നമ്പരും വേഗ പരിധി ലംഘിച്ച ദിവസവും വാഹനത്തിന്‍റെ നമ്പരും ചേര്‍ത്തായിരുന്നു തട്ടിപ്പ് ശ്രമം .സംശയം തോന്നിയ പരാതിക്കാരന്‍ ലിങ്ങ് തുറക്കാതെ ഇരുന്നതിനാല്‍ പണമടക്കം നഷ്ടമായില്ല. 

മോട്ടോര്‍  വാഹന വകുപ്പിന്‍റെ പ്രാഥമിക പരിശോധനയില്‍ സന്ദേശം വന്ന മൊബൈല്‍ നമ്പരടക്കം വ്യാജമാണെന്ന് കണ്ടെത്തി. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ ഇത്തരം തട്ടിപ്പുകളുടെ വേര് തേടുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.

ENGLISH SUMMARY:

fraud in the name of e-challan by the Kozhikode Motor Vehicles Department.