parcel-fraud

TOPICS COVERED

കൊറിയര്‍ ‍ട്രാക്ക് ചെയ്തപ്പോള്‍ വന്ന മെസേജിലെ ലിങ്കിലൂടെ പണം തട്ടിയെടുത്തതായി പരാതി. തിരുവല്ല തീയാടിക്കല്‍ സ്വദേശിനി സിബിയുടെ 5000 രൂപയാണ് നഷ്ടപ്പെട്ടത്. സിബി സൈബര്‍ സെല്ലില്‍ പരാതി നല്‍കി.

 

കഴിഞ്ഞ പത്താം തീയതിയാണ് സ്വകാര്യ കൊറിയര്‍ സര്‍വീസ് വഴി സിബി പൂണെയിലേക്ക് പാഴ്സലയച്ചത്. 19–ാം തീയതിയായിട്ടും പാഴ്സല്‍ എത്തിയില്ല. ട്രാക്ക് ചെയ്യാനായി ശ്രമം നടത്തുന്നതിനിടെ വിവരം അന്വേഷിച്ച് മൊബൈലിലേക്ക് ഒരു വിളിയെത്തി. അനാവശ്യമായ വെബ്സൈറ്റിലേക്ക് കയറിയതിനാല്‍ രണ്ടു രൂപ പിഴയടക്കണമെന്നായി മറുതലക്കലുള്ളയാള്‍. വാട്സാപ്പിലേക്ക് മെസേജ് അയച്ചും നിര്‍ദേശങ്ങളെത്തി. പറഞ്ഞതെല്ലാം ചെയ്തതോടെ മൂന്നുതവണയായി 5000 രൂപ അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ടു.

ഹിന്ദിയില്‍ സംസാരിച്ച തട്ടിപ്പുകാരന്‍റെ ബാങ്ക് വിവരങ്ങളിലെ പേര് ശത്രുഘ്നന്‍ എന്നാണെന്നും പരാതിക്കാരി പറഞ്ഞു. തട്ടിപ്പ് ശ്രദ്ധയില്ലായ്മ കൊണ്ടാണെന്ന് പറഞ്ഞ് കൊറിയര്‍ സര്‍വീസ് കമ്പനിയും കയ്യൊഴിഞ്ഞതോടെ സൈബര്‍ സെല്ലിനെ സമീപിച്ച് പരിഹാരം കാത്തിരിക്കുകയാണ് വീട്ടമ്മയായ സിബി.

ENGLISH SUMMARY:

Complaint that money was stolen through the link in the message when the courier was tracked