alappuzha-north-police-stat

TOPICS COVERED

ആലപ്പുഴയിൽ സിപിഎം നേതാവിനെതിരെ ലൈംഗികപീഡന പരാതി. ആലപ്പുഴ  പുന്നമട ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എം ഇക്ബാലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്തു. മഹിളാ അസോസിയേഷൻ ഭാരവാഹി ആയിരുന്ന യുവതിയാണ് പരാതിക്കാരി. വിഡിയോ റിപ്പോര്‍ട്ട് കാണാം.   

 

ആലപ്പുഴ നോർത്ത് പൊലീസിലാണ് യുവതി പരാതി നൽകിയത്. കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. ലോക്കൽ കമ്മിറ്റി ഓഫീസിൽ എത്തിയ ലൈംഗികോദ്ദേശ്യത്തോടെ സമീപിക്കുകയും കയറിപ്പിടിക്കുകയും മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. യുവതിയെ ലോക്കൽ കമ്മിറ്റി അംഗമാക്കാമെന്ന് വാഗ്ദാനം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന് യുവതി പൊലിസിന് മൊഴി നൽകി. പൊലീസിൽ പരാതി നൽകുന്നതിന് മുൻപ് യുവതി പാർട്ടിക്ക് പരാതി നൽകിയിരുന്നു. 

ജില്ലാ സെക്രട്ടേറിയറ്റംഗം ജി. രാജമ്മയെ അന്വേഷണ കമ്മീഷനായി നിയോഗിച്ചു. എന്നാൽ തുടർനടപടിയുണ്ടായില്ല.കഴിഞ്ഞ ദിവസം ഇക്ബാലിനെ വീണ്ടും ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്തു. തുടർന്നാണ് യുവതി പൊലിസിൽ പരാതി നൽകിയത്. ഡിവൈഎഫ്ഐ മുൻ ജില്ലാ പ്രസിഡന്‍റും നെഹ്റു ട്രോഫി വള്ളംകളികമ്മിറ്റി എക്സിക്യൂട്ടീവ് അംഗം കൂടിയാണ് ഇക്ബാൽ . ഇയാളെ ചോദ്യം ചെയ്തതിനു ശേഷം കേസിൽ തുടർ നടപടി സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു.