digital-arrest

ഇല്ലാത്ത വെര്‍ച്വല്‍ അറസ്റ്റ് നടത്തി പണം തട്ടാനുള്ള തട്ടിപ്പ് സംഘത്തിന്‍റെ നീക്കം പൊളിച്ച് കേരള പൊലീസ്. റിട്ടയേര്‍ഡ്  അധ്യാപകനെ വ്യാജ  അറസ്റ്റില്‍ കുടുക്കി പണം തട്ടാനുള്ള ശ്രമമാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് പൊളിച്ചത്. അധ്യാപകന് പണം നഷ്ടമായിട്ടില്ലെന്ന് തട്ടിപ്പ് പൊളിച്ച മ്യൂസിയം എസ് ഐ ഷെഹിന്‍ മനോരമ ന്യൂസിനോട് പറഞ്ഞു

 

​തിരുവനന്തപുരം നഗരത്തില്‍ അധ്യാപകനെ  ഇല്ലാത്ത വെര്‍ച്വല്‍ അറസ്റ്റിന്‍റെ കെണിയില്‍ കുടുക്കാനുള്ള ശ്രമം അറിഞ്ഞ് മ്യൂസിയം പൊലീസ് എത്തുമ്പോള്‍ അധ്യാപകന്‍റെ ഫോണിന്‍റെ മറുതലയ്ക്കല്‍ തട്ടിപ്പ് സംഘമുണ്ടായിരുന്നു. തട്ടിപ്പ് പൊളിഞ്ഞതോടെ സംഘം ഫോണ്‍ കട്ട് ചെയ്തു പോയി. അധ്യാപകനെയും ഭാര്യയേയും മരമകളെയും രണ്ടു മണിക്കൂറോളം അറസ്റ്റ് ഭീഷണി മുഴക്കി മുറിയില്‍ ഇരുത്തിയിരുന്നു. അധ്യാപകന് ഭക്ഷണം നല്‍കണമെന്ന് പറഞ്ഞ് മുറിയില്‍ നിന്ന് പുറത്തിറങ്ങിയ ഭാര്യ മകനെ വിളിച്ച് അറിയിച്ചതാണ് പൊലീസ് ഇടപെടലിന് കാരണമായത് 

അധ്യാപകന്‍റെ പേരില്‍ ക്രഡിറ്റ് കാര്‍ഡ് മറ്റൊരാള്‍ എടുത്തിട്ടുണ്ടെന്നും അത് വഞ്ചനയാണെന്നും പറഞ്ഞാണ് തട്ടിപ്പുകാര്‍ പണം തട്ടാന്‍ ശ്രമിച്ചത്. അധ്യാപകന് പണം നഷ്ടമായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. നിലവില്‍ വെര്‍ച്വല്‍ അറസ്റ്റ് അഥവാ ഡിജിറ്റല്‍ അറസ്റ്റ് എന്നൊന്നില്ലെന്ന പലതലത്തില്‍ പ്രചാരണം 

കൊടുത്തിട്ടും വിദ്യാഭ്യാസമുള്ളവരെ പോലും കബളിപ്പിക്കാന്‍ തട്ടിപ്പ് സംഘം ശ്രമിക്കുന്നു എന്നതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് ഇത്. 

ENGLISH SUMMARY:

Attempt to extort money by framing retired teacher in fake arrest