TAGS

ആലപ്പുഴയില്‍ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജിത് ശ്രീനിവാസ് വധക്കേസില്‍  കൊലയാളി സംഘത്തില്‍ഉള്‍പ്പെട്ട ഒരു എസ്ഡിപിഐ  പ്രവര്‍ത്തകന്‍കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 24 ആയി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത 9 പേരും ഗൂഡാലോചന തെളിവു നശിപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് 15 പേരുമാണ് അറസ്റ്റിലായത്. 

 

രണ്‍ജിത്തിനെ വധിക്കാനെത്തിയ 12  അംഗ സംഘത്തില്‍ ഉള്‍പ്പെട്ട മണ്ണഞ്ചേരി സ്വദേശി ആണ് അറസ്റ്റിലായത്. ഇയാള്‍ പോപ്പുലര്‍ഫ്രണ്ട്– എസ്ഡിപിഐ  പ്രവര്‍ത്തകനാണ്.  തിരിച്ചറിയല്‍ പരേഡ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനുള്ളതിനാല്‍  പ്രതിയുടെ ചിത്രങ്ങളോ മറ്റുവിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല.  കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട 9 പേരാണ് ഇതുവരെ പിടിയിലായത്. കുറ്റകൃത്യത്തില്‍ നേരിട്ട പങ്കെടുത്ത മൂന്നുപേര്‍ കൂടി ഇനി അറസ്റ്റിലാകാനുണ്ട്. 

 

രണ്‍ജിത് വധ കേസില്‍ ഇതുവരെ 24 പേരാണ് അറസ്റ്റിലായത് . നേരിട്ടു കുറ്റകൃത്യത്തില്‍ പങ്കാളികളായവരെകൂടാതെ  ഗൂഡാലോചന, തെളിവു നശിപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് 15 പേര്‍  പിടിയിലായിട്ടുണ്ട്. പിടിയിലായ ഏതാനും പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് കഴിഞ്ഞ ദിവസം നടന്നു ബാക്കിയുള്ളവരുടേത് വരും ദിവസങ്ങളില്‍ നടക്കും. ഡിസംബര്‍ 19 ന് പുലര്‍ച്ചെയാണ് രണ്‍ജിത് ശ്രീനിവാസനെ വീട്ടിലെത്തിയ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി  കെഎസ് ഷാനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് രണ്‍ജിത്തിനെ വധിച്ചത്.