nursing-case-2

 

സംസ്ഥാനത്തെ നഴ്സിങ് കോളജുകളില്‍ അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി. തിരുവനന്തപുരം നെടുമങ്ങാട് പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനം അപേക്ഷകരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിച്ചുവെന്നാണ് ആരോപണം. വിവിധ സ്റ്റേഷനുകളില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

 

നഴ്സിങ് അഡ്മിഷന്‍ തകൃതിയായി നടക്കുന്ന സമയത്താണ് എറണാകുളം കോലഞ്ചേരി, പുത്തന്‍കുരിശ് ഭാഗത്തുള്ള നാലുപേര്‍ നെടുമങ്ങാടുള്ള ജീവജ്യോതി എജ്യൂക്കേഷണല്‍ ട്രസ്റ്റുമായി ബന്ധപ്പെട്ടത്. കേരളത്തിലെ പ്രമുഖ കോളജുകളില്‍ സീറ്റ് ലഭ്യമെന്നായിരുന്നു വാഗ്ദാനം. തലവരിയും ഫീസുമടക്കം രണ്ട് ലക്ഷവും അതിലേറെയും വാങ്ങി. പക്ഷേ തീയതികള്‍ മാറ്റിപ്പറഞ്ഞതോടെ അപേക്ഷകര്‍ പണം തിരികെ ആവശ്യപ്പെട്ടു. ലഭിക്കാതെ വന്നതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

 

തട്ടിപ്പ് നടത്തിയിട്ടില്ലെന്നും പണം തിരികെ നല്‍കുമെന്നുമാണ് ജീവജ്യോതി എജ്യൂക്കേഷണല്‍ ട്രസ്റ്റ് മാനേജിങ് ഡയറക്ടര്‍ ബീനയുടെ വാദം. മലപ്പുറം സ്വദേശി ആഷിഖ് അഹമ്മദാണ് തട്ടിപ്പ് നടത്തിയതെന്നും ഇയാളില്‍നിന്ന് പണം വാങ്ങി നല്‍കുമെന്നുമാണ് വിശദീകരണം.

 

Nursing college admission fraud case