കൊല്ലം നീണ്ടകര പുത്തന്‍തുറയില്‍ ക്ഷേത്രനിര്‍മാണത്തിന് എത്തിയ തമിഴ്നാട്ടുകാരനെ സഹപ്രവര്‍ത്തകന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മധുര ഇല്യാസ് നഗര്‍ സ്വദേശി മഹാലിംഗമാണ് കൊല്ലപ്പെട്ടത്. കോട്ടയം കറുകച്ചാൽ താഴത്തുപറമ്പിൽ ബിജുവിനെ ചവറ പൊലീസ് പിടികൂടി. കൊന്നയിൽ ബാലഭദ്ര ദേവീക്ഷേത്രത്തിന് സമീപം പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. ക്ഷേത്രനിര്‍മാണത്തിന് എത്തിയതായിരുന്നു 54 കാരനായ മഹാലിംഗവും 38 വയസുളള ബിജുവും. രാത്രിയില്‍ ഇരുവരും തമ്മില്‍ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായി. ഇതിന് ശേഷം ഉറങ്ങിക്കിടക്കുകയായിരുന്ന മഹാലിംഗത്തെ ബിജു ആക്രമിച്ചു. മഹാലിംഗത്തിന്റെ തലയില്‍ ബിജു കമ്പിവടി കൊണ്ട് അടിച്ച് തല തല്ലിത്തകർത്തു. ബിജു തന്നെയാണ് വിവരം മറ്റുളളവരെ അറിയിച്ചത്. 108ൽ വിളിച്ച് ആംബുലൻസ് വരുത്തി. ആംബുലൻസ് ജീവനക്കാർ എത്തിയപ്പോള്‍ അതിദാരുണമായി കൊല്ലപ്പെട്ട മഹാലിംഗത്തെയാണ് കണ്ടത്. തുടർന്ന് ആംബുലന്‍സ് ജീവനക്കാരാണ് ചവറ പൊലീസിൽ വിവരം അറിയിച്ചതും പൊലീസ് സ്ഥലത്തെന്നതും. ഫൊറൻസിക് വിഭാഗം പരിശോധന നടത്തി. ഏറെ നാളായി ബിജുവും മഹാലിംഗവും ഒന്നിച്ചാണ് ജോലി ചെയ്തിരുന്നതെന്നാണ് വിവരം.  

 

A Tamil Nadu man who came to build a temple in Kollam Neendakara, was killed by his colleague.