തിരുവനന്തപുരത്ത് യുവാവിനെ കൊണ്ടു കാലില്‍ ചുംബിപ്പിച്ച് ഗൂണ്ടാസംഘത്തിന്റെ അതിക്രമം. സെക്രട്ടേറിയറ്റിന്റെ മൂക്കിന് താഴെയാണ് ഗുണ്ടകള്‍ അഴിഞ്ഞാടിയത്. തുമ്പയ്ക്കടത്തു കരിമണലിലായിരുന്നു അതിക്രമം. നിരവധി കേസുകളില്‍ പ്രതിയായ ഡാനിയും കൂട്ടരും ചേര്‍ന്നാണ് യുവാവിനെ കാലുപിടിപ്പിക്കുകയും നിര്‍ബന്ധിച്ച് ചുംബിപ്പിക്കുകയും ചെയ്തത്. ഒപ്പമുള്ളവരോട് യുവാവിനെ മര്‍ദിക്കുന്നത് ഡാനി തന്നെ വിലക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
നേരത്തെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അതിനുശേഷമാണ് കുപ്രസിദ്ധ ഗൂണ്ട എയര്‍പോര്‍ട് സാജന്റെ മകനായ ഡാനി യുവാവിനെ തടഞ്ഞു നിര്‍ത്തിയത്. ആദ്യം ആക്രമണത്തിനാണു പദ്ധതിയിട്ടത്. എന്നാല്‍ പിന്നീടാണ് കാലുപിടിക്കല്‍ ചടങ്ങിലേക്ക് മാറ്രിയത്.
ഡാനിയുടെ സംഘത്തിലുള്ളവര്‍ തന്നെ ദൃശ്യങ്ങളെടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചു. സംഘങ്ങള്‍ക്ക് ഒത്താശ നല്‍കുന്നെന്നാരോപണമുള്ള ഒരു പൊലീസ് ഓഫിസറുടെ പേരും ദൃശ്യങ്ങള്‍ക്കൊപ്പം പ്രചരിക്കുന്നുണ്ട്. സെക്രട്ടറിയേറ്റിനു ഏറെ അകലയല്ലാത്ത സ്ഥലത്തു നടന്ന സംഭവത്തില്‍ നാട്ടുകാരും പരിഭ്രാന്തരാണ്. ഭരണകക്ഷിയില്‍ വളരെ സ്വാധീനമുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് ഗൂണ്ടാ സംഘങ്ങള്‍ക്ക് ഒത്താശ നല്‍കുന്നെന്ന ആരോപണവും ശക്തമായി.
Goonda attack in Trivandrum