kadinamkulam-murder

തിരുവനന്തപുരം കഠിനംകുളത്ത് യുവതി കുത്തേറ്റ് മരിച്ച നിലയിൽ. കായംകുളം സ്വദേശി ആതിരയെ (30) ആണ് പതിനൊന്നരയോടെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. കഴുത്തിനാണ് കുത്തേറ്റത്. അഞ്ചരയോടെ അമ്പലത്തിൽ പൂജയ്ക്ക് പോയ ഭർത്താവ് മടങ്ങിയെത്തിയപ്പോഴാണ് ആതിരയെ കുത്തേറ്റ് മരിച്ചനിലയിൽ വീട്ടിനുള്ളിൽ കണ്ടത്. രാവിലെ 8.30 ന് ശേഷമാണ് സംഭവം. 8.30ന് ആതിര മകനെ സ്കൂളിൽ യുവതി പറഞ്ഞയച്ചിരുന്നു. യുവതിയുടെ സ്കൂട്ടര്‍ കാണാനില്ല. കഠിനംകുളം പൊലീസ് പ്രതിക്കായി തെരച്ചിൽ ആരംഭിച്ചു. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിനുവേണ്ടിയാണ് തിരച്ചില്‍.

 
ENGLISH SUMMARY: