പകല്‍സമയം ആളില്ലാത്ത വീടുകള്‍ കണ്ടുവച്ച് രാത്രിയില്‍ കവര്‍ച്ച നടത്തുന്ന സംഘത്തിലെ പ്രധാനി അറസ്റ്റില്‍. കൊലപാതക കേസില്‍ ഉള്‍പ്പെടെ പ്രതിയായ ചെന്നൈ സ്വദേശി രാമമൂര്‍ത്തിയെന്ന രാമുവിനെയാണ് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് പിടികൂടിയത്. കഴിഞ്ഞദിവസം കവര്‍ച്ച നടത്തുന്നതിനിടെ വിവരമറിഞ്ഞെത്തിയ പൊലീസ് ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
ചക്കാന്തറ പി.വി.ആര്‍ കോളനിയിലെ ആളില്ലാത്ത വീടുകളിലായിരുന്നു കവര്‍ച്ചാശ്രമം. ഇരുവീടുകളുടെയും ഉടമസ്ഥര്‍ വിദേശത്താണ്. സിസിടിവി സ്ഥാപിച്ചിട്ടുള്ളതിനാല്‍ രാത്രിയില്‍ വീട്ടിനുള്ളില്‍ കള്ളന്‍ കയറിയത് വിദേശത്തിരുന്ന് വീട്ടുകാര്‍ മൊബൈലില്‍ കണ്ടു. പിന്നാലെ ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി നോക്കുമ്പോള്‍ വീട്ടിനുള്ളില്‍ ആളുണ്ടെന്ന് മനസിലായി. പുറത്ത് നിന്നും വാതില്‍ കുറ്റിയിട്ടതോടെ കള്ളന്മാര്‍ അകത്ത് നിന്നും കുറ്റിയിട്ടു.
പിന്നീട് രാമുവും സുഹൃത്ത് സൂര്യയും വീടിന്റെ മുകള്‍നിലയില്‍ എത്തി. അവിടെ നിന്നും തെങ്ങിലൂടെ ഊര്‍ന്നിറങ്ങി ഓടാന്‍ ശ്രമിക്കുമ്പോള്‍ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. രാമുവിന്റെ പേരില്‍ തമിഴ്നാട്ടില്‍ കൊലപാതകക്കേസുണ്ട്. കേരളത്തിലും തമിഴ്നാട്ടിലുമായി ഇവര്‍ നിരവധി കവര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. രാമുവിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് സൂര്യ പൊലീസിന്റെ പിടിയില്‍പ്പെടാതെ ഓടി രക്ഷപ്പെട്ടു. ഇയാളെ പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് സൗത്ത് ഇന്‍സ്്പെക്ടര്‍ അറിയിച്ചു. ഇരുവരും സഞ്ചരിച്ചിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറും പൊലീസ് പിടികൂടിയിട്ടുണ്ട്.
palakkd theft attempt