മംഗളുരുവില്‍ മലയാളി യുവാവിനും കൂട്ടുകാരിക്കും നേരെ തീവ്ര ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരുടെ സദാചാര ഗുണ്ടായിസം. പനമ്പൂര്‍ ബീച്ചില്‍  ഇരുവരെയും തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പൊലീസെത്തിയാണു കമിതാക്കളെ രക്ഷപ്പെടുത്തിയത്.

 

ബണ്ട്വാള്‍ സ്വദേശിയായ മലയാളി യുവാവിനും ബെംഗളുരുവില്‍ ജോലി ചെയ്യുന്ന യുവതിയുക്കും നേരെയാണു ഇന്നലെ വൈകീട്ട് പനമ്പൂര്‍ ബീച്ചില്‍ ആക്രമണമുണ്ടായത്. ബീച്ചിലൂടെ നടക്കുകയായിരുന്ന ഇരുവരെയും കാവി ഷാളണിഞ്ഞെത്തിയ സംഘം തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയായിരുന്നു. വ്യത്യസ്ത മതവിഭാഗങ്ങളില്‍പെട്ടവരാണെന്നു വ്യക്തമായതോടെ കയ്യേറ്റം ചെയ്തു. മുസ്്ലിം യുവാവിനൊപ്പം നടക്കുന്നത് എന്തിനാണന്നു ചോദിച്ചായിരുന്നു യുവതിക്കു നേരെയുള്ള കയ്യേറ്റം. ഇതിന്റെ  ദൃശ്യങ്ങളെല്ലാം സംഘത്തില്‍പെട്ടവര്‍ പകര്‍ത്തുകയും ചെയ്തു.

 

യുവതി വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പനമ്പൂര്‍ പൊലീസ് നാലുപേരെ  അറസ്റ്റ് ചെയ്തു. ഇവരില്‍ മൂന്നുപേര്‍ ശ്രീരാമസേന പ്രവര്‍ത്തകരാണ്. ബല്‍ത്തങ്ങാടി സ്വദേശികളായ ഉമേഷ്, സുധീര്‍,കീര്‍ത്തന്‍ പൂജാരി, ബണ്ട്വാള്‍ സ്വദേശി പ്രശാന്ത് ബണ്ടാരി എന്നിവരാണ് അറസ്റ്റിലായത്. 

 

Four people have been arrested for allegedly harassing youngsters at Panambur beach in Mangaluru