കര്‍ണാടക ഉഡുപ്പിയില്‍ നന്നാക്കിക്കൊണ്ടിരിക്കെ ടയര്‍ പൊട്ടിത്തെറിച്ചു യുവാവിനു പരുക്കേറ്റു. ദേശീയപാതയ്ക്ക് അരികിലെ കടയില്‍ ഇന്നലെയാണ് അപകടമുണ്ടായത്. ടയറില്‍ കാറ്റുനിറക്കുന്നതിനിടെ അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചു.. പൊട്ടിത്തെറിയുടെ ശക്തിയില്‍ കാറ്റ് നിറച്ചുക്കൊണ്ടിരുന്ന അബ്ദുല്‍ റഷീദെന്ന 19കാരന്‍ മീറ്ററുകള്‍ ഉയരത്തിലേക്കു തെറിച്ചുവീണു. സാരമായി പരുക്കേറ്റ റഷീദ് നഗരത്തിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.