ആലുവയിൽ വീണ്ടും കവർച്ച. ആലുവ റൂറൽ എസ്.പി  ഓഫീസിന് സമീപം മൂഴയിൽ ബാബുവിന്റെ വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണവും ഇരുപതിനായിരം രൂപയും കവർന്നു. വെള്ളിയാഴ്ച രാത്രിയും ആലുവ കുട്ടമശ്ശേരിയിൽ സമാനമായ കവർച്ച  നടന്നിരുന്നു

 

ആലുവ റൂറൽ ഓഫീസിന്  മീറ്ററുകൾ മാത്രം അകലെ മൂഴയിൽ ബാബു എന്നയാളുടെ വീട്ടിലാണ് കവർച്ച നടന്നത്. ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷന്റെ തൊട്ടുമുമ്പിൽ ആണ് വീട്. ഇന്നലെ രാത്രി വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയത്താണ് മോഷണം നടന്നത്. വീടിൻറെ മുന്നിലെ കതകിന്റെ താഴ്പൊളിച്ചാണ് കവർച്ച. ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം വീട്ടുകാർ അറിയുന്നത്.

 

വെള്ളിയാഴ്ച രാത്രി കുട്ടമശ്ശേരിയിൽ ചെങ്ങനാലിൽ മുഹമ്മദാലി എന്നയാളുടെ വീട്ടിലും സമാനമായ മോഷണം നടന്നിരുന്നു. അവിടെ നിന്നും 18 പവൻ സ്വർണവും 12500 രൂപയുമാണ് നഷ്ടപ്പെട്ടത്. മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു .ഈ അന്വേഷണം നടക്കുമ്പോഴാണ് തൊട്ടടുത്ത ദിവസം തന്നെ പൊലീസിന് നാണക്കേടായി വീണ്ടും കവർച്ച നടന്നത്. രാവിലെ കറങ്ങി നടന്ന് ആളില്ലാത്ത വീടുകൾ കണ്ടുവെച്ച മോഷണം നടത്തുന്ന സംഘമാണെന്നാണ് നിഗമനം.

 

Aluva house theft case