ഇടുക്കി തൊടുപുഴയിൽ വഴി തർക്കത്തെ തുടർന്നുണ്ടായ മൽപ്പിടുത്തതിനിടെ വയോധികൻ മരിച്ചു. മുള്ളാരിങ്ങാട് സ്വദേശി പുത്തൻപുരയിൽ സുരേന്ദ്രനാണ് മരിച്ചത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
വഴിയെ ചൊല്ലി അയൽവാസിയായ സ്ത്രീയും സുരേന്ദ്രനും തമ്മിലാണ് തർക്കമുണ്ടായത്. ഇരുവരും തമ്മിലുണ്ടായ മൽപ്പിടുത്തിന് ഇടയിൽ സുരേന്ദ്രൻ വഴിയിൽ തളർന്നു വീഴുകയായിരുന്നു. നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കാളിയാർ പൊലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷമെ മരണകാരണം വ്യക്തമാകു