Handcuff-arrest

പട്ടിണി കാരണം ഭാര്യയെയും മക്കളെയും അതിദാരുണമായി കൊലചെയ്ത നാല്‍പത്തിരണ്ടുകാരന്‍റെ വാര്‍ത്ത നാടിനെ നടുക്കുകയാണ്. ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത ഏഴു മക്കളെയുമാണ് സജ്ജാദ് ഖോഖര്‍ എന്നയാള്‍ കോടാലികൊണ്ട് വെട്ടിക്കൊന്നത്. എട്ടുമാസം മുതല്‍ പത്ത് വയസ്സുവരെ പ്രായമുള്ള നാല് പെണ്‍കുട്ടികളെയും മൂന്ന് ആണ്‍മക്കളെയുമാണ് സജ്ജാര്‍ കൊലചെയ്തത്.

 

കൂലിപ്പണിക്കാരനായ സജ്ജാര്‍ കുറച്ചുദിവസങ്ങളാണ് സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം അസ്വസ്ഥനായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇക്കാരണത്താല്‍ ഭാര്യയുമായി വഴക്കിടുന്നതും പതിവായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. സാമ്പത്തിക ഞെരുക്കം കാരണം ഭാര്യയ്ക്കും മക്കള്‍ക്കും ഭക്ഷണം നല്‍കാന്‍ പോലും കഴിഞ്ഞിരുന്നില്ല, അതുകൊണ്ടാണ് ഇവരെ കൊന്നതെന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

 

സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്. സജ്ജാറിന്‍റെ ഭാര്യ കൗസറും ഏഴു മക്കളും സ്ഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

 

 

Man allegedly axed his wife and seven minor children to death.