pump-attack

ഗൂഗിൾ പേ ചെയ്ത പണം കിട്ടിയില്ലെന്ന തർക്കത്തെ തുടർന്ന് തലയോലപറമ്പിലെ പെട്രോൾ പമ്പ് ജീവ നക്കാരനെ മർദ്ദിക്കുകയും ഒരാളെ കുത്തിപ്പരുക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതികളെ റിമാൻഡ് ചെയ്തു . വെള്ളൂർ വടകര സ്വദേശികളായ  അജയ്, ആഷിക് എന്നിവരാണ് തലയോലപ്പറമ്പ് പൊലീസിൽ കീഴടങ്ങിയത്. 

 

തലയോലപ്പറമ്പ് ഇല്ലിത്തൊണ്ടിന് സമീപമുള്ള പെട്രോൾ പമ്പിലെ ജീവനക്കാരനായ അപ്പച്ചനെയാണ് വടകര സ്വദേശികളായ അക്ഷയ്,അജയ് എന്നിവർ വളഞ്ഞിട്ട് ആക്രമിച്ചത്.. ബൈക്കിൽ പെട്രോൾ അടിച്ച ശേഷം പണമിട്ടതായി യുവാക്കൾ പറഞ്ഞെങ്കിലും ശബ്ദ സന്ദേശം കേൾക്കാത്തതോടെ വാക്കു തർക്കമായി.. പെട്രോൾ പമ്പിൽ ഇട്ട് ഇടിക്കുകയും തൊഴിക്കുകയും ചെയ്ത യുവാക്കൾ ചോദിക്കാൻ എത്തിയ നാട്ടുകാരെയും ആക്രമിച്ചു. തലയോലപ്പറമ്പ് സ്വദേശിയായ ഇ.പി.ഷാ എന്നയാൾക്ക് സ്ക്രൂഡ്രൈവറിന് സമാനമായ ഉപകരണം കൊണ്ട് കുത്തേറ്റു.

 

മുതുകിൽ കുത്തേറ്റ ഇയാളുടെ മുറിവിൽ 8 തുന്നിക്കെട്ടുണ്ട്. ആക്രമണത്തിനുശേഷം കടന്നുകളഞ്ഞ പ്രതികൾ ഒരു ദിവസത്തിന് ശേഷമാണ് കീഴടങ്ങിയത്.മർദ്ദനമേറ്റവരുടെ പരാതിയിൽ തലയോലപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു 

 

Violence at the petrol pump; The accused are in remand