crime-scene

തിരുവനന്തപുരം വർക്കലയിൽ 67 കാരനെ വെട്ടികൊലപ്പെടുത്തി. താഴെവെട്ടൂർ സ്വദേശി ഷാജഹാനാണ് മരിച്ചത്. രാത്രിയിലായിരുന്നു സംഭവം. മദ്യലഹരിയിൽ ആയിരുന്ന അഞ്ച് അംഗസംഘം ഷാജഹാനുമായി വാക്കേറ്റവും അടിപിടിയും നടത്തി. ഇതിനിടെ പ്രതികൾ കയ്യിൽ കരുതിയിരുന്ന വടിവാൾ കൊണ്ട് ഷാജഹാന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. ഷാജഹാനെ വർക്കല താലൂക്ക് ആശുപത്രിയിലും അവിടെനിന്ന് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. താഴെ വെട്ടൂർ സ്വദേശി ജാസിമിനെ വർക്കല പോലീസ് കസ്റ്റഡിയിൽ എടുത്തു.മറ്റുള്ളവർക്കായുള്ള അന്വേഷണം ഊർജ്ജമാക്കി പോലീസ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

ENGLISH SUMMARY:

A 67-year-old man was hacked to death in Varkala