കൊല്ലം വിളക്കുടി കെഎസ്ഇബി ഓഫീസിലെ ജീവനക്കാരനെ ഓഫീസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ലൈൻമാൻ ആയ രഘുവിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
കൊല്ലം പെരിനാട് ഇടവട്ടം കൃഷ്ണദർശനത്തിൽ 56 വയസുള്ള കെ.രഘുവിനെയാണ് ഓഫീസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിളക്കുടി കെഎസ്ഇബി ഓഫീസിലെ ലൈൻമാൻ ആയി ജോലി ചെയ്ത് വരികയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരനാണ് രഘുവിനെ സ്ഥാപനത്തിനോട് ചേർന്നുള്ള പടിയുടെ കൈവരിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൈഞരമ്പ് മുറിഞ്ഞ് രക്തം മൃതദേഹത്തിന്‍റെ സമീപത്തായിട്ടുണ്ട്. ഈ മാസം 30ന് രഘു സർവീസിൽ നിന്ന് വിരമിക്കാൻ ഇരിക്കുന്നതിനിടെയാണ് സംഭവം നടന്നത്. കുടുംബവുമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു രഘു. കുന്നിക്കോട് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.