darshan-thoogudeepa-detaine

കൊലപാതക്കേസില്‍ കന്നഡ സൂപ്പര്‍ സ്റ്റാര്‍ ദര്‍ശന്‍ തെഗുദീപയും പെണ്‍സുഹൃത്തും നടിയുമായ പവിത്ര ഗൗഡയും അറസ്റ്റില്‍. ചിത്രദുര്‍ഗ സ്വദേശി രേണുകാചൗധരിയെന്നയാളുടെ മൃതദേഹം ബെംഗളുരു കാമാക്ഷിപാളയത്ത് പാലത്തിനടയില്‍ കണ്ടെത്തിയ സംഭവത്തിലാണ് അറസ്റ്റ്. സമൂഹമാധ്യമങ്ങളില്‍ പവിത്രയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതിനെ തുടര്‍ന്ന് രേണുകാ ചൗധരിയെ ദര്‍ശന്റെ മൈസുരുവിലെ ഫാം ഹൗസിലേക്കു വിളിച്ചുവരുത്തി മര്‍ദ്ദിച്ചു കൊന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍.

നടന്റെ സാന്നിധ്യത്തില്‍ ഇയാളുടെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരാണു കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം ബെംഗളുരുവിലെത്തിച്ച് ഉപേക്ഷിച്ചു. രേണുകയുടെ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ദര്‍ശന്റെ ഫാം ഹൗസില്‍ എത്തിയതായി സ്ഥിരീകരിച്ചത്. തുടര്‍ന്നു ഇവിടത്തെ ജീവനക്കാരെ ചോദ്യം ചെയ്തതോടെയാണു കൊലപാതക വിവരം പുറത്തായത്. കൊലപാതക വിവരം മറച്ചുവച്ചതിനാണ് നടിയുടെ അറസ്റ്റ്. ഇന്നലെ രാത്രി മൈസുരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നാണ് നടനെ കസ്റ്റഡിയിലെടുത്തത്. ദര്‍ശന്‍ പവിത്ര ബന്ധം നേരത്തെ കന്നഡ സിനിമാ മേഖലയില്‍ വന്‍ വിവാദമായിരുന്നു. ദര്‍ശന്റെ ഭാര്യ പവിത്ര ഭര്‍ത്താവിനെ തട്ടിയെടുത്തെന്നാരോപിച്ചു രംഗത്തു വന്നിരുന്നു. 

ENGLISH SUMMARY:

Darshan Thoogudeepa, popular Kannada actor, detained in Renukaswamy murder case